പട്ടേൽ പ്രതിമ കാണാൻ എത്തുന്നത് പ്രതിദിനം 30,000 സന്ദർശകർ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ചു ഒരു മാസം കൊണ്ട് 2.79 ലക്ഷം പേരാണ് പ്രതിമ കാണാൻ എത്തിയത്.ഇതിനോടകം തന്നെ ടിക്കറ്റ് വിൽപനയിലൂടെ 6.38 കോടി വരുമാനം ലഭിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഇന്ത്യൻ ടൂറിസം സർക്യൂട്ടുകളിൽ ശൈത്യകാലം "ഗോവ ടൂറിസത്തിനുള്ളതായാണ് കണക്കാക്കിയിട്ടുള്ളത് .

സ്റ്റാച്യു ഓഫ് യൂണിറ്റി ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നു

 

എന്നാൽ രാജ്യത്തിന് മുന്നോട്ടു വെക്കാൻ ഇന്ന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. അത് താജ് ,മഹാലോ ഉദയ്പൂരിലെ കൊട്ടരങ്ങളോ അല്ല. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയുള്ള സ്റ്റാച്ച്യു ഓഫ് യുണീറ്റിയാണ്.

2989 കോടി രൂപ

2989 കോടി രൂപ

നർമദാ നദി തീരത്തുള്ള മാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം

ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്.2989 കോടി രൂപയാണ് പ്രതിമാ നിർമാണത്തിനായി ചിലവഴിച്ചതെന്നാണ് കണക്കുകൾ.ഗുജറാത്തിലെ നർമ്മദ ജില്ലയിലേക്ക് പ്രതിദിനം മുപ്പതിനായിരത്തോളം പേരാണ് പട്ടേൽ പ്രതിമ കാണാനായി എത്തുന്നത്.

സർദാർ സരോവർ ഡാം, വിന്ധ്യ, സത്പുറ മലനിരകൾ

സർദാർ സരോവർ ഡാം, വിന്ധ്യ, സത്പുറ മലനിരകൾ

തിങ്കളാഴ്ച യു.എസ്. കോൺസുലേറ്റ് ജനറൽ എഡ്ഗാർഡ് കഗൻ 153 മീറ്റർ ഉയരമുള്ള പ്രതിമയുടെ സന്ദർശനത്തിനായി ഗാലറിയിൽ സമയം ചെലവഴിച്ചു. ഗ്യാലറിയിൽ നിന്നും പ്രതിമ കൂടാതെ സർദാർ സരോവർ ഡാം, വിന്ധ്യ, സത്പുറ മലനിരകൾ എന്നീ അടുത്തുള്ള മറ്റു കാഴ്ചകളും കാണാൻ സാധിക്കും . "ഇത് വളരെ ആകർഷണീയമായ പ്രതിമയാണ്. അതിന്റെ നിർമ്മാണത്തിനു പിന്നിലുള്ള ഉദ്ദേശവും ന സന്തോഷിപ്പിക്കുന്നു" പ്രതിമ സന്ദർശിച്ചശേഷം കഗൻ പറഞ്ഞു.

ഗുജറാത്തിലെ സർദാർ സരോവർ

ഗുജറാത്തിലെ സർദാർ സരോവർ

ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ 'സ്റ്റാച്യു ഓഫ് യൂണിറ്റി' പ്രതിമ സ്വാതന്ത്ര്യ സമരഭടന്മാർക്കുള്ള ആദരവാണ്. പത്മഭൂഷൺ പുരസ്കാര ജേതാവായ ശിൽപ്പി റാം വി സുതാറാണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമാണം എൽ ആൻഡ് ടിയും. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിൽ നിന്ന് 3.32 കിലോമീറ്ററോളം അകലെയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രതിമയോടൊപ്പം സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്.

Read more about: tourism money പണം
English summary

2.79 lakh visitors came to see the statue of Unity in a month

Statue of Unity becomes a tourist hotspot: Around 30,000 visitors come daily, say Gujarat officials
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more