ഡിജിറ്റൽ ഇന്ത്യ: ഡിസംബറിൽ യു.പി.ഐ ഇടപാടുകൾ ഒരു ലക്ഷം കോടി രൂപ കടന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018 ഡിസംബറിൽ യൂണിഫൈഡ് പയ്മെന്റ്റ് ഇൻറർഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ മൂല്യം ഒരു ലക്ഷം കോടി കവിഞ്ഞതായി നാഷണൽ പെയ്‌മെന്റ്കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).

ഡിജിറ്റൽ ഇന്ത്യ:  യു.പിഐ ഇടപാടുകൾ  ഒരു ലക്ഷം കോടി രൂപ കടന്നു

ഡിസംബർ മാസത്തിൽ 1.02 ലക്ഷം കോടിയുടെ 620 ദശലക്ഷം ഇടപാടുകൾ യുപിഐ ചാനൽ വഴി നടന്നു ഇത് നവംബറിൽ 82,232 കോടി ആയിരുന്നു . 2017 ഡിസംബറിൽ 13,144 കോടി രൂപയുടെ 145 ദശലക്ഷം ഇടപാടുകളാണ് നടന്നിരുന്നത് .

 ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു  ബാങ്ക് അക്കൗണ്ടിലേക്കുള്ള പേയ്മെന്റ്

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കുള്ള പേയ്മെന്റ്

2016 ൽ ആരംഭിച്ച യു.പി.ഐ. ,നിങ്ങളുടെ മൊബൈൽ നമ്പർ വഴി ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കുള്ള പേയ്മെന്റ് മാത്രമാണ് അനുവദിച്ചിരുന്നത് .എന്നാൽ ഈ വർഷത്തിന്റെ തുടക്കത്തിൽ യുപിഐ സേവനത്തിന്റെ അപ്ഗ്രേഡ് ചെയ്ത പതിപ്പായ UPI 2.0 അവതരിപ്പിച്ചു.പുതിയ പതിപ്പിൽ ഒരു വ്യാപാരിയുടെ ക്രെഡൻഷ്യലുകൾ കാണാനും പരിശോധിക്കാനും ഉപപോക്താക്കൾക്കു ഡിജിറ്റൽ ഇൻവോയ്സ് ആക്സസ് ചെയ്യാനും സാധ്യമാണ് .വ്യാപാരിയിൽ നിന്ന് ഇൻവോയിസ് വന്നോ എന്ന് ഉറപ്പാക്കുകയും ചെയ്യാം.

പരിധിയില്ലാതെ ഇടപാടുകൾ

പരിധിയില്ലാതെ ഇടപാടുകൾ

ഇൻവോയ്സ് തുകയും മറ്റ് വിവരങ്ങളും പരിശോധിച്ച് കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ ഇടപാടുകൾ നടത്താവുന്നതാണ്.പിയർ ടു പിയർ (പി 2 പി), പി 2 എം യുപിഐ പെയ്മെന്റുകൾ എന്നിവയിൽ നിന്നും സമാഹരിച്ച ഡാറ്റ എൻപിസിഐ പുറത്തുവിട്ടിട്ടില്ലെങ്കിലും,യുപിഐയുടെ ഇടപാടുകളുടെ വളർച്ചയിൽ P2P ഇടപാടുകൾ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നത് തീർച്ചയാണ്.ഈ കഴിഞ്ഞ മാസങ്ങളിൽ വ്യാപാര ഇടപാടുകളിൽ നിന്നുമുള്ള വരുമാനവും ഉയർന്നിട്ടുണ്ട്.‌

കാർഡ് പേയ്മെന്റ്, യു പി എ പെയ്മെൻറുകൾ

കാർഡ് പേയ്മെന്റ്, യു പി എ പെയ്മെൻറുകൾ

UPI യുടെഅപ്ഗ്രേഡ് ചെയ്ത പതിപ്പിന് അതിന്റെ പ്രസ്താവിച്ച ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുകയാണെങ്കിൽ , കൂടുതൽ ഓഫ്ലൈൻ വ്യാപാരികൾ പി.ഒ.എസ് സിസ്റ്റങ്ങളിൽ നിന്നും UPI-അടിസ്ഥാനമാക്കിയുള്ള ഇടപാടുകളിലേക്കു മാറുന്നതാണ് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ബാങ്കുകൾ ഇതിനകം തന്നെ ഓഫ് ലൈൻ വ്യാപാരികളെ പണം സ്വീകരിക്കാൻ ,കാർഡ് പേയ്മെന്റ്, യു പി എ പെയ്മെൻറുകൾ, അതത് ബാങ്കുകളുടെ വാലറ്റുകളിലൂടെ പേയ്മെന്റ് എന്നിവ സ്വീകരിക്കുക തുടങ്ങിയ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. 2017 സെപ്റ്റംബറിൽ അവസാനിക്കുന്ന രണ്ടാം പാദത്തിൽ യുപിഐയും യോനൊയും (ബാങ്കിന്റെ ആപ്ലിക്കേഷൻ) വഴി നടന്ന ഇടപാടുകൾ 0.7 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായി ഉയർന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു .

English summary

Cashless India: Monthly UPI transactions cross Rs 1 lakh crore

During the month, the UPI channel recorded 620 million UPI transactions worth 1.02 lakh crore,
Story first published: Wednesday, January 2, 2019, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X