ആയുഷ്മൻ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളിൽ ഏഴ് ലക്ഷം രോഗികൾക്ക് ചികിത്സ ലഭിച്ചു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ 100 ദിവസങ്ങളിൽ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കൾ ആയുഷ്മൻ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയിൽ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി.പദ്ധതിയിൽ ഭാഗമായ 10.7 കോടി കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഒരു വർഷം സൗജന്യ ആരോഗ്യ പരിരക്ഷയായി ലഭിക്കുന്നതാണ്.

 
ആയുഷ്മൻ ഭാരത്:ഏഴ് ലക്ഷം രോഗികൾക്ക് ചികിത്സ ലഭിച്ചു

പദ്ധതിയെ ജനങ്ങൾ കൂടുതൽ അറിയുകയാണെങ്കിൽ വരും വർഷങ്ങളിൽ ഒരു കോടിയിലധികം കുടുംബങ്ങൾക്കു ഓരോ വർഷവും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണെന്നു ധന മന്ത്രി അരുൺ ജെയ്‌റ്റിലി അഭിപ്രായപ്പെട്ടു.

5.29 ലക്ഷം ക്ലെയിമുകൾ

5.29 ലക്ഷം ക്ലെയിമുകൾ

പദ്ധതിയെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.ആദ്യ 100 ദിവസത്തിനുള്ളിൽ 5.29 ലക്ഷം ക്ലെയിമുകൾ പദ്ധതിയുടെ കീഴിൽ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.ഒരു രോഗിയുടെ ശരാശരി ആശുപത്രി ചെലവ് 12,932 രൂപയാണ്.പദ്ധതിയുടെ സ്വഭാവമനുസരിച്ചു ഒരു രോഗിയുടെ ശരാശരി ആശുപത്രി ചെലവ് 10000 രൂപയാകുമെന്നു സ്പെറ്റംബർ 23 ന് പദ്ധതി മുന്നോട്ടു വെക്കുമ്പോൾ തന്നെ നീതി ആയോഗ് പറഞ്ഞിരുന്നു.

അഞ്ച് കോടി ഗുണഭോക്താക്കൾക്കുള്ള കാർഡുകൾ

അഞ്ച് കോടി ഗുണഭോക്താക്കൾക്കുള്ള കാർഡുകൾ

സംസ്ഥാന സർക്കാറുകളും നാഷണൽ ഹെൽത്ത് ഏജൻസിയും (എൻഎച്ച്എ) 16,000 ആശുപത്രികളെ പദ്ധതിയുടെ കീഴിൽ ചേർത്തിട്ടുണ്ട്.ഇതിൽ പകുതിയോളം ആശുപത്രികൾ സ്വകാര്യ മേഖലയിൽ നിന്നുള്ളതാണ്.കൂടുതൽ ബ്രാൻഡഡ് സ്പെഷ്യാലിറ്റി ആശുപത്രികളെ പദ്ധതിയുടെ കീഴിൽ കൊണ്ട് വരാനാണ് ശ്രമം.പദ്ധതിയിയെ കുറിച്ച് ആളുകളെ അറിയിക്കാനും ഗ്രാമീണ ജനസംഖ്യയിൽ നിന്നും ആളുകളെ ആശുപത്രിയിൽ എത്തിക്കാനുമായി അഞ്ച് കോടി ഗുണഭോക്താക്കൾക്കുള്ള കാർഡുകൾ വിതരണം ചെയ്യാനാണു എൻ.എച്ച്.എ. ആലോചിക്കുന്നത്.

കേന്ദ്രവും സംസ്ഥാനങ്ങളും

കേന്ദ്രവും സംസ്ഥാനങ്ങളും

ആശുപത്രിയിലെയും ചികിത്സാച്ചെലവിനേയും 6: 4 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ പങ്കിടുന്നു. 2018-19 കാലഘട്ടത്തിൽ പദ്ധതിയുടെ ചെലവ് 4,000 കോടി രൂപയും ,പദ്ധതിക്കായുള്ള ഐ.ടി സംവിധാനങ്ങൾക്ക് ഒരു തവണ നിക്ഷേപമായി 1,600 കോടി രൂപയുമാണ് കണക്കാക്കുന്നത് .ഈ സാമ്പത്തിക വർഷം ആതുരസേവന പദ്ധതികൾക്ക് 25 ലക്ഷം രൂപയാണ് പദ്ധതി വഴി നൽകുക.ഇതുവരെ, പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചത് ഗുജറാത്ത്, തമിഴ്നാട്, ഛത്തീസ്ഗഡ്, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണ് .

English summary

PMJAY Ayushman Bharat: Nearly 7 lakh provided treatment in first 100 days

Over 6.95 lakh beneficiaries have availed free hospitalisation benefits from Ayushman Bharat,
Story first published: Wednesday, January 2, 2019, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X