അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നേട്ടമുണ്ടാക്കാവുന്ന 10 ഓഹരികള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍. 1990നു ശേഷം ചൈന ആദ്യമായാണ് 6.6 ശതമാനത്തില്‍ ഒതുങ്ങി പോകുന്നത്. അമേരിക്കയുമായുള്ള വ്യാപാരതര്‍ക്കങ്ങളാണ് ഈ ഇടിവ് കാരണമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനെ മറികടക്കാന്‍ ശക്തമായ ഇടപെടലുകള്‍ ചൈനീസ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.

ഇനി ഇന്ത്യയിലേക്കെത്തിയാല്‍ കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഐടി കമ്പനികളും ബാങ്കിങ് മേഖലയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രൂഡ് ഓയില്‍ വിലയിലും രൂപയുടെ മൂല്യത്തിലും കാര്യമായ ചാഞ്ചാട്ടമില്ലാത്തതും അനുകൂല സാഹചര്യങ്ങളാണ്. ഈ കാര്യങ്ങള്‍ പരിഗണിച്ച് ഇപ്പോള്‍ ഏതൊക്കെ ഓഹരികള്‍ വാങ്ങാമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അടുത്ത മൂന്നാഴ്ചക്കുള്ളില്‍ നേട്ടമുണ്ടാക്കാവുന്ന 10 ഓഹരികള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

1 ഡാബര്‍ ഇന്ത്യ
426.10നാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ചാര്‍ട്ട് വ്യു ഇന്ത്യ ചീഫ് സ്ട്രാറ്റജിസ്റ്റായ മസ്ഹര്‍ മുഹമ്മദിന്റെ അഭിപ്രായത്തില്‍ 439 രൂപ ടാര്‍ജറ്റില്‍ ഡാബര്‍ ഓഹരികള്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 416 രൂപ.

2 ഹീറോ മോട്ടോ കോര്‍പ്പ്
3118 രൂപ വരെ ഉയരാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ വില 2794.50. 2855ലാണ് സ്റ്റോപ്പ് ലോസ്.

3 എച്ച്‌സിഎല്‍ ടെക്‌നോളജീസ്

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ അനാലിസ്റ്റായ ഗജേന്ദ്ര പ്രഭുവാണ് ഈ ഓഹരി നിര്‍ദ്ദേശിക്കുന്നത്. 962.60 രൂപയിലാണ് തിങ്കളാഴ്ച വില്‍പ്പന അവസാനിപ്പിച്ചത്. 1060 വരെ ടാര്‍ജറ്റ് ചെയ്യാവുന്നതാണ്. സ്റ്റോപ്പ് ലോസ് 918 രൂപ.

4  ഫിലിപ്‌സ് ഇന്ത്യ
956.60 രൂപ വിലയുള്ള ഓഹരി. 1050 രൂപ ടാര്‍ജറ്റ് പിടിയ്ക്കാവുന്നതാണ്. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 890ലാണ്.

5 കോടാക് മഹീന്ദ്രാ ബാങ്ക്

സീനിയര്‍ ടെക്‌നിക്കല്‍ അനാലിസ്റ്റായ വൈശാലി പരേഖ് നല്‍കുന്ന ടിപ്‌സ് അനുസരിച്ച് കോടക് മഹീന്ദ്രാ ബാങ്ക് നല്ലൊരു ഓപ്ഷനാണ്. 1267.30 രൂപയാണ് വില. 1380 വരെ പോകാനുള്ള സാധ്യതയുണ്ട്. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 1190ലാണ്.

6 എച്ച്ഡിഎഫ്‌സി
വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ വളര്‍ച്ചാനിരക്ക് കാണിയ്ക്കാന്‍ സാധ്യതയുള്ള ഒരു ഓഹരിയാണ് എച്ച്ഡിഎഫ്‌സി. 2146.55 രൂപയുള്ള ഓഹരി 2170 ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ് ലോസ് 1950.

7 കോഫി ഡേ എന്റര്‍പ്രൈസസ്
യെസ് സെക്യൂരിറ്റീസിലെ സീനിയര്‍ മാനേജരായ ആദിത്യ അഗര്‍വാളാണ് കോഫി ഡേ നിര്‍ദ്ദേശിക്കുന്തന്. 290.20 വിലയുള്ള ഓഹരികള്‍ 325 മുതല്‍ 340 വരെ ഉയരാനുള്ള സാധ്യതയുണ്ട്. സ്റ്റോപ്പ് ലോസ് 274ല്‍ നല്‍കാം.

8 വിപ്രോ
ഉടന്‍ തന്നെ 365-380 ലെവലിലേക്ക് ഉയരാന്‍ വിപ്രോയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. 337.50 രൂപയാണ് ഇപ്പോഴത്തെ വില. സ്‌റ്റോപ്പ് ലോസ് 330.

9 ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്
എയ്ഞ്ചല്‍ ബ്രോക്കിങിലെ ചീഫ് അനാലിസിസ്റ്റ് സമീത് ചവാന്‍ ബ്രിട്ടാനിയ വാങ്ങുന്നത് നന്നായിരിക്കുമെന്ന് നിര്‍ദ്ദേശിക്കുന്നു. 3160 രൂപ വിലയുള്ള ഓഹരികള്‍ 3460 വരെ ഉയര്‍ന്നേക്കും. സ്‌റ്റോപ്പ് ലോസ് 3060.

10 ഇന്ദ്രപ്രസ്ഥ ഗ്യാസ്

എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസാണ് ഇന്ദ്രപ്രസ്ഥ ശുപാര്‍ശ ചെയ്യുന്നത്. 287.35 പൈസ വിലയുള്ള ഓഹരികള്‍ 305 വരെ എത്തിയേക്കും. 260ല്‍ സ്‌റ്റോപ്പ് ലോസ് ഇടുന്നത് നല്ലതാണ്.

English summary

10 stocks recommended by brokerage firms

Based on brokerage recommendations, list of 10 stocks that can potentially generate gains over the next 20 Days.
Story first published: Tuesday, January 22, 2019, 7:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X