പണമിടപാട് നടത്തിയിട്ടും ആദായനികുതി അടയ്ക്കാത്തവര്‍ക്ക് 21 ദിവസം കൂടി സമയം

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വന്‍തോതില്‍ പണമിടപാടുകള്‍ നടത്തിയിട്ടും ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവരെ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഇമെയിലോ എസ്എംഎസോ ലഭിച്ചു കഴിഞ്ഞാല്‍ 21 ദിവസത്തിനകം മറുപടി നല്‍കേണ്ടതുണ്ട്. അസെസ്‌മെന്റ് ഇയര്‍ 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേയാണ് നടപടി.

 
പണമിടപാട് നടത്തിയിട്ടും ആദായനികുതി അടയ്ക്കാത്തവര്‍ക്ക് 21 ദിവസം കൂടി സമയം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്(സിബിഡിടി) ആദായനികുതി അടയ്ക്കാത്ത ഒട്ടേറെ പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും ആദ്യഘട്ടത്തില്‍ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.

 

മറുപടി ഓണ്‍ലൈനായി തന്നെ നല്‍കാന്‍ സാധിക്കും. തൃപ്തികരമാണെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. അതേ സമയം റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും മറുപടി നല്‍കാതിരിക്കുകയും ചെയ്താല്‍ 1961ലെ ഐടി ആക്ട് നിയമം അനുസരിച്ചുള്ള ശിക്ഷാനടപടി ക്രമങ്ങള്‍ തുടങ്ങും.

ബാങ്ക് മുഖേനയുള്ള സാമ്പത്തിക ഇടപാടുകള്‍, ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ് (ടിഡിഎസ്), ടാക്‌സ് കലക്ഷന്‍ അറ്റ് സോഴ്‌സ്(ടിസിഎസ്), വിദേശ നിക്ഷേപങ്ങള്‍, കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച രേഖകള്‍ എന്നിവ പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയവരെ കണ്ടെത്തുന്നത്.

മറുപടി നല്‍കുന്നതിനായി ഇന്‍കം ടാക്‌സ് ഓഫിസുകളില്‍ കയറി ഇറങ്ങേണ്ട കാര്യമില്ല. ഇ ഫയലിങ് പോര്‍ട്ടലായ https://incometaxindiaefiling.gov.in ലൂടെ കംപ്ലെയിന്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാനാകും. ഇതിലൂടെ മറുപടി നല്‍കാന്‍ സാധിക്കും.

English summary

Non-filers will have 21 days to file I-T returns, submit response: CBDT

Individuals who have carried out high value transactions but have not filed their income tax returns for the assessment year 2018-19 would get 21 days time to submit their responses, the CBDT said Tuesday.
Story first published: Wednesday, January 23, 2019, 7:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X