വാലിഡിറ്റി കൂടിയ രണ്ട് പ്ലാനുമായി ജിയോ, പക്ഷേ, ഓഫറില്‍ ചെറിയൊരു കുരുക്കുണ്ട്!!

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീര്‍ഘ കാലാവധിയുള്ള പ്ലാനുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം പൊടി പൊടിയ്ക്കുകയാണ്. 594 രൂപയുടെയും 297 രൂപയുടെയും രണ്ട് പുതിയ പ്ലാനുകള്‍ മുന്നോട്ട് വെച്ച് ജിയോ വീണ്ടും കരുത്തുകാണിച്ചു.

 

എന്നാല്‍ പുതിയ പ്ലാനില്‍ ചെറിയൊരു കുരുക്ക് ജിയോ ഒപ്പിച്ചിട്ടുണ്ട്. ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പുതിയ ദീര്‍ഘകാല ഓഫറുകള്‍ ലഭിക്കുക. നിലവില്‍ പ്രതിമാസ പ്ലാനുകള്‍ മാത്രമാണ് ജിയോ ഫോണ്‍ യൂസേഴ്‌സിന് ലഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഈ പുതിയ പ്ലാനുകളും ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു.

വാലിഡിറ്റി കൂടിയ രണ്ട് പ്ലാനുമായി ജിയോ, പക്ഷേ, ഓഫറില്‍ ചെറിയൊരു കുരുക്കുണ്ട്!!

ആറുമാസത്തോളം കാലവധിയുള്ള പ്ലാനാണ് 594 രൂപയ്ക്ക് നല്‍കുന്നത്. തീര്‍ച്ചയായും വോയ്‌സ് കോളിങ് അണ്‍ലിമിറ്റഡാണ്. 28 ദിവസത്തിന് 300 എസ്എംഎസുകളും എല്ലാ ജിയോ ആപ്പുകളും സൗജന്യമായിരിക്കും. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ആണ് ഓഫര്‍ ചെയ്യുന്നതെങ്കിലും 500എംബി പ്രതിദിന ക്വാട്ട കഴിഞ്ഞാല്‍ സ്്പീഡ് 64kbpsലേക്ക് താഴും. കൃത്യം 168 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

84 ദിവസം വാലിഡിറ്റിയുള്ളതാണ് രണ്ടാമത്തെ പ്ലാന്‍. വോയ്‌സ് കോളുകള്‍ സൗജന്യമാണ്. പ്രതിദിനം 500എംബി ഡാറ്റ ഹൈസ്പീഡില്‍ ലഭിക്കും. അത് കഴിഞ്ഞാല്‍ 64kpsb സ്പീഡില്‍ അണ്‍ലിമിറ്റഡായി ഉപയോഗിക്കാം. 28 ദിവസത്തിന് 300എസ്എംഎസും ജിയോ അപ്ലിക്കേഷനുകളും സൗജന്യമാണ്.

നിലവില്‍ ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 49 രൂപ മുതല്‍ പ്ലാനുകള്‍ ലഭ്യമാണ്. 28 ദിവസത്തിന് 50എസ്എംഎസും ഒരു ജിബി ഡാറ്റയും ലഭിക്കും. സൗജന്യമായി വോയ്‌സ് കോളുകളും ജിയോ അപ്ലിക്കേഷന്‍ ഉപയോഗവും സാധ്യമാകും. 99 രൂപയുടെ പ്ലാനില്‍ 14 ജിബി ഡാറ്റയും 300എസ്എംഎസും ലഭിക്കുമ്പോള്‍ 153 രൂപയുടെ പ്ലാനില്‍ 100 എസ്എംഎസ് പ്രതിദിനം സൗജന്യമാണ്. ഒരു ദിവസം ഹൈസ്പീഡില്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. ജിയോ ഫോണുകളില്‍ ജിയോ സിം ആണെങ്കില്‍ മാത്രമേ ഈ പ്ലാനുകളെല്ലാം വര്‍ക്ക് ചെയ്യുന്നുവെന്ന് പ്രത്യേകം ഓര്‍മിക്കണം.

English summary

Reliance Jio launches long-validity plans at Rs 594, Rs 297

Jio has launched two new long validity plans at Rs 594 and Rs 297 but not all Jio users can avail it.
Story first published: Thursday, January 24, 2019, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X