ബജറ്റ് 2019 ; രാഷ്ട്രീയ പ്രതികരണങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ലെ ഇടക്കാല ബജറ്റിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമ്മിശ്ര അഭിപ്രയങ്ങളാണ്. രാജ്യത്തെ കൃഷിക്കാർക്കും ഇടത്തരക്കാർക്കും ആശ്വാസം നൽകുന്നതിൽ ഊന്നൽ നൽകിയ ബജറ്റിനെ കുറിച്ച് നിരവധി മന്ത്രിമാരും രാഷ്ട്രീയ പ്രവർത്തകരും അവരുടെ ട്വീറ്റുകളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ചില പ്രതികരണങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് .

 
ബജറ്റ് 2019 ; രാഷ്ട്രീയ പ്രതികരണങ്ങൾ

ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി ബഡ്ജറ്റിനെ കുറിച്ച് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ "ഈ ബജറ്റ് കർഷകർക്കും , പാവപെട്ട ജനങ്ങൾക്കും , രാജ്യത്തിൻറെ വളർച്ചയ്ക്കും വേണ്ടി വിവേക പൂർവം തയ്യാറാക്കിയതാണെന്ന് നിസംശയം പറയാം എന്നും .ഇത് രാജ്യത്തെ ഇടത്തരക്കാരെ സഹായിക്കുമെന്നും പറഞ്ഞു

"നമ്മളുടെ മഹത്തായ രാജ്യത്തിലെ ജനങ്ങളെയും പുരോഗതിയെയും സമൃദ്ധിയെയും ആണ് ഈ ബജറ്റ് പരിഗണിച്ചതെന്നു . വാണിജ്യ, വ്യവസായ സഹമന്ത്രി സുരേഷ് പ്രഭു അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു .

ധനമന്ത്രി ബജറ്റിൽ പറഞ്ഞ പോലെ തന്നെ അടുത്ത പത്തു വർഷത്തിനുള്ളിൽ എല്ലാ നദികളെയും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും തനിക്ക് ആത്മ വിശ്വാസമുണ്ടെന്ന് റോഡ് ഗതാഗതം, ഹൈവേകളുടെ മന്ത്രി നിതിൻ ഗഡ്കരി ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു

പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഈ ബജറ്റ് സഹായിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

മധ്യവർഗ്ഗത്തിന് നികുതിയിളവ് ഇളവുചെയ്ത് "ഒരു നല്ല കാര്യം" ആണെന്ന് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽനിന്നുള്ള പാർലമെന്റ് അംഗമായ ശശി തരൂർ പറയുന്നു. കർഷകർക്കായി പ്രഖ്യാപിച്ച വരുമാന പരിധി അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞതായി , എഎൻ. ഐ. റിപ്പോർട്ട് ചെയുന്നു.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ സ്മൃതി ഇറാനി കർഷകർക്കും പാവപ്പെട്ടവർക്കും മധ്യവർഗത്തിനും പ്രയോജനം ലഭിക്കുകയും ഡിജിറ്റൽ ഇന്ത്യ, ഇൻഫ്രാസ്ട്രക്ചർ, ഡിഫെൻസ് എന്നിവയിലേക്ക് ഊന്നൽ നൽകുകയും ചെയ്യുന്ന സമഗ്ര ബജറ്റ് അവതരിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് മോഡിക്കു ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.

English summary

Budget 2019 Reactions From Politicians

budget 2019 speech was followed by a series of tweets with comments and reactions from the Indian ministers and politicians.
Story first published: Friday, February 1, 2019, 16:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X