ബജറ്റ് 2019; തൊഴിലുറപ്പു പദ്ധതിക്ക് ഇത്തവണ 58,403.69 കോടി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തവണത്തെ ബജറ്റിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക് സർക്കാർ 60,000 കോടി രൂപ പ്രഖ്യാപിച്ചു .കഴിഞ്ഞ വർഷം ഇതേ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയതു 55,000 കോടി രൂപയാണ്. ''നഗരവും -ഗ്രാമങ്ങളും തമ്മിലുള്ള ദൂരം കുറയ്ക്കാൻ ഞങ്ങൾ പ്രയത്നിച്ചിട്ടുണ്ട് ആവശ്യമെങ്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കും." എന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. യുപിഎ ഗവൺമെന്റിന്റെ മുൻനിരയിലുള്ള പദ്ധതികളിലൊന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

 
ബജറ്റ് 2019; തൊഴിലുറപ്പു പദ്ധതിക്ക് ഇത്തവണ  58,403.69 കോടി

ഗ്രാമീണ മേഖലയിൽ തൊഴിലെടുക്കാൻ സന്നദ്ധരായ അവിദഗ്ദ്ധ തൊഴിലാളികൾ ഉള്ള ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കി അവരുടെ ജീവിത നിലവാരമുയർത്തുക എന്ന ലക്ഷ്യത്തോടെ 2005 ലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്നത്. പദ്ധതി നിലവിൽ വന്ന വർഷം മുതലുള്ള എല്ലാ ബജറ്റുകളിലും വലിയൊരു തുക പദ്ധതിക്കായി നീക്കി വെക്കാറുണ്ട്. അവിദഗ്ദ്ധ തൊഴിലാളി കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതിയിൽ ഒരു കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്നതോടൊപ്പം; ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളും ഉണ്ട്.

നിയമപ്രകാരം പതിനഞ്ച് (15) ദിവസത്തിനകം തൊഴിലുറപ്പാക്കാത്തപക്ഷം തൊഴില്‍ രഹിത വേതനം കുറഞ്ഞത് ആദ്യത്തെ മുപ്പത് (30) ദിവസത്തേക്ക് കുറഞ്ഞ കൂലിയുടെ നാലില്‍ ഒരു ഭാഗവും (1/4th), അതിനുശേഷം രണ്ടിലൊരുഭാഗവും വീതം വേതനമായി നല്‍കേണ്ടതാണ്.

2012-13 മുതൽ 2016-17 വരെ,ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചിലവ് 39 ശതമാനത്തിൽ നിന്ന് 56 ശതമാനമായി ഉയർന്നു.

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ,ദേശീയ ഗ്രാമീണ തൊഴിലുറപ്പു , ഓരോ ബജറ്റുകളിലും പദ്ധതിക്കായി നീക്കി വെച്ച തുകയും പദ്ധതിയുടെ ചിലവും

ഓരോ ബജറ്റുകളിലും നീക്കി വെച്ച തുക:

2018-19 ബജറ്റിൽ 58,403.69 കോടി

2017-18 ൽ 68,107.86 കോടി

2016-17 ൽ 57,386.67 കോടി

2015-16 ൽ 43,380.72 കോടി

2014-15ൽ 37,588.03 കോടി

പദ്ധതിയ്ക്കായി വർഷാവർഷങ്ങളിൽ ചിലവാക്കിയത് :

2018-19ൽ 51,510.82 കോടി

2017-18 ൽ 63,646.41 കോടി

2016-17 ൽ 58,062.92 കോടി

2015-16 ൽ 44,002.59 കോടി

2014-15ൽ 36,025.04 കോടി രൂപ

English summary

Budget 2019; Rs 60,000 crore set aside for MGNREGA

Interim Finance Minister Piyush Goyal has allocated Rs 60,000 crore for MGNREGA,
Story first published: Friday, February 1, 2019, 15:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X