കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു ഇനി മണിക്കൂറുകൾ മാത്രം.

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു ഇനി മണിക്കൂറുകൾ മാത്രം. നരേന്ദ്ര മോഡി സർക്കാരിന്റെ ആറാമത്തെ ബജറ്റാണിത്.അരുൺ ജെയ്‌റ്റിലി ആണ് കഴിഞ്ഞ അഞ്ചു ബജറ്റുകളും ലോക്സഭയിൽ അവതരിപ്പിച്ചതു. എന്നാൽ ഈ തവണ ചികിൽസയുടെ ഭാഗമായി അരുൺ ജെയ്‌റ്റിലി അമേരിക്കയിൽ ആയതു കൊണ്ട്, റെയിൽവേ മന്ത്രി പിയുഷ് ഗോയലിനാണ് ധന മന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുന്നത് . ഇത് പിയുഷ് ഗോയൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബജറ്റ് ആണ് .മെയ് മാസത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിൽ ഉള്ള നരേന്ദ്ര മോ​ദി സർക്കാരിന് നാല് മാസങ്ങൾ കൂടെയാണ് ബാക്കി ഉള്ളത് , ജൂണിൽ പുതിയ സർക്കാർ നിലവിൽ വരുന്നതാണ് .അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് മാത്രം അവതരിപ്പിക്കുകയാണ് നിലവിലെ സർക്കാർ ചെയ്യേണ്ടത് എന്ന് പ്രതിപക്ഷം പറയുകയുണ്ടായി.എന്നാൽ സർക്കാർ പല സാഹചര്യങ്ങളിലും വിശേഷിപ്പിക്കുന്നത് ഇതൊരു പൊതു ബജറ്റ് തന്നെയാണെന്നാണ്.ഈ സർക്കാർ തന്നെ തുടരുമെന്ന ആത്മവിശ്വാസമാണ് അവരിതിലൂടെ പറയുന്നത് .

 
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു ഇനി മണിക്കൂറുകൾ  മാത്രം.

ഹല്‍വ സെറിമണിയില്‍ ധനകാര്യ സെക്രട്ടറി എ എന്‍ ഝാ, സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ തുടങ്ങിവരും സന്നിഹിതരായിരുന്നു.വലിയ പാത്രത്തില്‍ (കടായി) പാകം ചെയ്ത ഹല്‍വ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിതരണം ചെയ്തു കൊണ്ടായിരുന്നു ബജറ്റ് അച്ചടി ആഘോഷമാക്കിയത്.

 

ബജറ്റ് സംബന്ധിച്ച കാര്യങ്ങളറിയുന്ന ഉദ്യോഗസ്ഥരിൽ നിന്നും അവരതു പുറത്തു വിടില്ല എന്ന് സർക്കാർ എഴുതി വാങ്ങും . ഇതിനായി അവരെക്കൊണ്ടു ഒരു പ്രതിജ്ഞയും ചെയ്യിക്കുന്നതാണ്.ബജറ്റ് തയ്യാറാക്കിയ ശേഷം ആ​ദ്യം രാഷ്ട്രപതിയെ ആണ് ധന മന്ത്രി അത് കാണിക്കുക. പിന്നീ‍ട് പാർലമെന്റിൽ എത്തും. പാർലമെന്റിൽ പ്രധാന മന്ത്രി ഒരു മന്ത്രി സഭ യോഗം വിളിക്കും . ഈ മന്ത്രി സഭ യോഗത്തിൽ മന്ത്രിമാരെയെല്ലാം അറിയിക്കും. മന്ത്രിസഭയിൽ നിന്ന് നേരിട്ട് ആണ് ലോക് സഭയിലേക്കു അവതരണത്തിനായി പോവുക.

English summary

Budget Today:some facts

Finance Minister Piyush Goyal will present the Interim Budget in the Lok Sabha today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X