ബജറ്റ് 2019: വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക നീക്കിവയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തുമെന്നു വിലയിരുത്തല്‍. ഹയര്‍ സെക്കന്ററി തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിനനുസരിച്ച് ഡിജിപിയുടെ എട്ട് ശതമാനമെങ്കിലും ഇതിനായി മാറ്റിവയ്ക്കണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കണക്കുകൂട്ടല്‍.

 
ബജറ്റ് 2019: വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക നീക്കിവയ്ക്കും

നിലവില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധയൂന്നിയുള്ള നടപടികളാണ് ബജറ്റിലൂടെ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികളും ആവശ്യമായി വരും. വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം പാസാക്കി എട്ടു വര്‍ഷം തികഞ്ഞിട്ടും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പൊതുവിലയിരുത്തല്‍.

എന്താണ് ഇടക്കാല ബജറ്റും വോട്ട് ഓണ്‍ എക്കൗണ്ടും തമ്മിലുള്ള വ്യത്യാസം?

2018 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം നിയമപ്രകാരം ആവശ്യമായ അധ്യാപകരില്‍ സെക്കന്ററി വിഭാഗത്തില്‍ മാത്രം 9.3 ലക്ഷം പേരുടെ ഒഴിവുണ്ട്. ഹയര്‍ സെക്കന്ററി ക്ലാസുകളിലാവട്ടെ അധ്യാപക ഒഴിവുകള്‍ മൂന്നു ലക്ഷത്തോളം വരും. കൂടുതല്‍ തുക വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചാല്‍ മാത്രമേ വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണതോതില്‍ വിലയിരുത്താനാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

English summary

Interim Budget More allocation likely for higher education

Interim Budget More allocation likely for higher education
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X