ഇടക്കാല ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും; ഇത് ലയനത്തിനു ശേഷമുള്ള മൂന്നാമത്തെ ബജറ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റും പൊതുബജറ്റും പരസ്പരം ലയിപ്പിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ബജറ്റാണ് ധനമന്ത്രി പിയൂഷ് ഗോയല്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുക. 2017ലായിരുന്നു ലയിപ്പിച്ചശേഷമുള്ള ആദ്യ ബജറ്റ്. 2017 ഫെബ്രുവരി ഒന്നിന് അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ലയനാനന്തര ബജറ്റ് ആദ്യമായി അവതരിപ്പിച്ചത്. 92 വര്‍ഷത്തിന് ശേഷമാണ് റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കാതെ പൊതുബജറ്റിന്റെ ഭാഗമായി മാറ്റിയത്.

 

ബജറ്റ് 2019: വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ തുക നീക്കിവയ്ക്കും

നേരത്തേ പൊതുബജറ്റിന്റെ ഏതാനും ദിവസങ്ങള്‍ മുമ്പ് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതായിരുന്നു രീതി. എന്നാല്‍ 2016 സെപ്തംബര്‍ 21ന് ഇരു ബജറ്റുകളും ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നീതി ആയോഗ് അംഗം ബിബേക് ഡെബ്രോയി അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് റെയില്‍വേ ബജറ്റും യൂണിയന്‍ ബജറ്റും ഒന്നിച്ച് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. സുരേഷ് പ്രഭുവായിരുന്നു അവസാന റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത്.

ഇടക്കാല ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും; ഇത് ലയനത്തിനു ശേഷമുള്ള മൂന്നാമത്തെ ബജറ്റ്

ബജറ്റ് ലയനം കൊണ്ടുണ്ടായ മാറ്റങ്ങളെന്തൊക്കെയെന്ന് നോക്കാം:

-പ്രത്യേക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ സ്ഥാപനമായി ഇന്ത്യന്‍ റെയില്‍വേ തുടരും

-റെയില്‍വേക്കായി ബജറ്റ് എസ്റ്റിമേറ്റിനെ കുറിച്ച് ബജറ്റില്‍ പ്രത്യേക പ്രസ്താവന.

-റെയില്‍വേയുടെ എസ്റ്റിമേറ്റുകളും കൂടി പരിഗണിച്ച് ഒറ്റ ധനവിനിയോഗ ബില്ലാണ് ധനകാര്യമന്ത്രാലയം തയ്യാറാക്കി അവതരിപ്പിക്കുക.

-പൊതുഖജനാവിലേക്ക് റെയില്‍വേ ലാഭവിഹിതം നല്‍കുന്നത് ലയനത്തോടെ നിര്‍ത്തി

-മൂലധന ചെലവുകള്‍ കണ്ടെത്തുന്നതിന് ബജറ്റിനു പുറത്തുള്ള വരുമാന മാര്‍ഗങ്ങള്‍ റെയില്‍വേയ്ക്ക് സ്വന്തമായി ആരായാം.

-സംയുക്ത ബജറ്റ് അവതരിക്കുന്നതോടെ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചിത്രം വ്യക്തമാകും.

-റെയില്‍വേ വികസനത്തോടൊപ്പം ഹൈവേ, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയവയുടെ വികസനവും സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് ഇത് സഹായകമാവും.

English summary

Railway Budget in interim budget

Railway Budget 2019: Why Railway Budget was merged in Union Budget
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X