അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരികള്‍ കുതിച്ചുകയറുന്നു; രാമചന്ദ്രന്‍ എന്ന വിശ്വാസത്തിന്റെ തിരിച്ചുവരവ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമചന്ദ്രന്‍ അറ്റ്‌ലസ് രാമചന്ദ്രനായതും ജനകോടികളുടെ വിശ്വാസം പിടിച്ചു പറ്റിയതും ഒരു സുപ്രഭാതത്തിലല്ല. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന്റെ നേട്ടമായിരുന്നു അത്. അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും തകര്‍ച്ചയില്‍ നിന്നും അറ്റ് ലസ് രാമചന്ദ്രൻ അതിവേഗം കര കയറി കൊണ്ടിരിക്കുകയാണ്.

 

എന്നാൽ ഇതുകൊണ്ട് മെച്ചം കിട്ടിയ മറ്റൊരു സ്ഥാപനം ഉണ്ട്, മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് അറ്റ് ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡ് കമ്പനി കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി കഴിഞ്ഞു. കമ്പനിയുടെ ഷെയർഹോൾഡേഴ്സിന്റെ ലിസ്റ്റ് നോക്കുമ്പോൾ അതിൽ അറ്റ്ലസ് രാമചന്ദ്രന്റെ പേരില്ലെന്നതാണ് കൗതുകകരം.

ഇനി യാതൊരു ബന്ധവുമില്ലാത്ത കമ്പനിയാണെങ്കിലും ഓഹരിയുടെ കുതിച്ചു ചാട്ടത്തിന് രാമചന്ദ്രന്റെ തിരിച്ചു വരവും ഒരു കാരണമായി എന്നു വേണം കരുതാൻ.കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് മാത്രമെടുത്താല്‍ തന്നെ അറ്റ്ലസ് ജ്വല്ലറിയുടെ തിരിച്ചുവരവിന്റെ വേഗത മനസ്സിലാകും. 120 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ വില്‍പ്പന നടത്തുന്നത് 133ലാണ്.

ബെംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് രാമചന്ദ്രന്റെ അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്.

അപ്രതീക്ഷിതമായി തിരിച്ചടികള്‍

അപ്രതീക്ഷിതമായി തിരിച്ചടികള്‍

രാമചന്ദ്രന്‍ അറ്റ്‌ലസ് രാമചന്ദ്രനായതും ജനകോടികളുടെ വിശ്വാസം പിടിച്ചു പറ്റിയതും ഒരു സുപ്രഭാതത്തിലല്ല. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിന്റെ നേട്ടമായിരുന്നു അത്. അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും തകര്‍ച്ചയില്‍ നിന്നും അറ്റ് ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡ് അതിവേഗം കരകയറി കൊണ്ടിരിക്കുകയാണ്. മുംബൈ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത കമ്പനി കഴിഞ്ഞ ഒരു മാസം കൊണ്ട് 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി കഴിഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് മാത്രമെടുത്താല്‍ തന്നെ അറ്റ്ലസ് ജ്വല്ലറിയുടെ തിരിച്ചുവരവിന്റെ വേഗത മനസ്സിലാകും. 120 രൂപ മാത്രമുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ വില്‍പ്പന നടത്തുന്നത് 133ലാണ്.

ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ്

ഇനി ലക്ഷ്യമിടുന്നത്.

ജയിൽ മോചനം

ജയിൽ മോചനം

2015 ഓഗസ്റ്റിലാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അറ്റ്‍ലസ് രാമചന്ദ്രൻ ദുബായിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന ഇരുപത്തി മൂന്ന് ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. തുടർന്ന് രണ്ട് വർഷത്തിലധികം അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിവന്നു. രാമചന്ദ്രനെ ജയിലിൽ നിന്നിറക്കാൻ ഇതിനിടെ പല ശ്രമങ്ങളും നടന്നു. ഈ ആവശ്യവുമായി ബന്ധുക്കൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളെയും പല തവണ സമീപിച്ചിരുന്നു.

ജയിൽ മോചനം ജൂൺ മാസത്തിൽ സാധ്യമായെനങ്കിലും നാട്ടിലേക്ക് മടങ്ങുന്നത് സംബന്ധിച്ച കാര്യങ്ങളിൽ നേരത്തെ വ്യക്തമായിരുന്നില്ല. ദുബായിൽ നിന്ന് ബാങ്കുകളുടെ ബാധ്യത മുഴുവൻ തീർത്ത ശേഷം മാത്രമെ നാട്ടിലേക്ക് മടങ്ങാൻ കഴിയൂ എന്നാണ് അന്നു വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.

ബിസിനസിന്റെ തുടക്കം മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

പരീക്ഷണങ്ങൾ പുതുമയല്ല

പരീക്ഷണങ്ങൾ പുതുമയല്ല

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്‌ലൈനോട് കൂടിയാണ് അറ്റ്‌ലസ് ജ്വല്ലറി ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉള്‍പ്പെടുത്താതെ അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ എത്തിയാണ് ജനങ്ങളെ ആകര്‍ഷിച്ചിരുന്നത്.

ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനായ രാമചന്ദ്രൻ മലയാളത്തിലെ പല ഹിറ്റു ചിത്രങ്ങളുടേയും നിർമ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം,വാസ്തുഹാര,കൗരവർ,ചകോരം,ഇന്നലെ,വെങ്കലം എന്നീ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം,ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സം‌വിധാനം ചെയ്തു. സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ്‌ രാമചന്ദ്രൻ. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.

പരീക്ഷണങ്ങൾ പുതുമയല്ലെന്നും, തടവറയിലെ തണുപ്പിൽ ജീവിക്കുമ്പോഴും മനസ്സ് മരവിച്ചിരുന്നില്ലെന്നും എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കാമെന്നും ആത്മവിശ്വാസമുണ്ടെന്നും, ബാധ്യതകളിൽ നിന്ന് ഒളിച്ചോടരുതെന്നു നിർബന്ധമുണ്ടായിരുന്നെന്നും, കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികൾ വിലയ്ക്കു വിൽക്കേണ്ടിവന്നതിൽ വിഷമമുണ്ടെന്നും തിരിച്ചടി താൽക്കാലികമാണെന്നും അറ്റ്ലസ് രാമചന്ദ്രൻ നേരത്തെ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

English summary

Atlas Jewellery India Ltd. hike in Stock Price, Share Price,

atlas Jewellery India Ltd. hike in Stock Price, Share Price,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X