യു.പി.ഐ ഇടപാടുകളുടെ മൂല്യം 672.75 ദശലക്ഷത്തിലെത്തി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻപിസി ഐ (നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) യുടെ കണക്കു പ്രകാരം,യൂണിഫോം പേയ്മെന്റ് ഇന്റർഫേസ് ജനുവരിയിൽ ഇടപാടുകളുടെ മൂല്യം ഒരു ലക്ഷം കോടി ഉയർന്നു. ഡിസംബറിൽ 1.02 ലക്ഷം കോടി രൂപയായിരുന്ന ഇടപാടുകളുടെ എണ്ണം ജനുവരിയിൽ 1.09 ലക്ഷം കോടിയായി ഉയർന്നു. ഡിസംബറിൽ മാത്രം മാസം 600 മില്യൺ ഇടപാടുകളാണ് യുപിഐ വഴി ഉപഭോക്താക്കൾ നടത്തിയത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും റിസർവ് ബാങ്കും ചേർന്നുതയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണിത്. ഏത്‌ രണ്ടു ബാങ്ക് അക്കൗണ്ടുകൾ തമ്മിലും പണം കൈമാറാം. ഓൺലൈനായോ ഓഫ്‌ലൈനായോ ഉപയോഗിക്കാം.

 
യു.പി.ഐ ഇടപാടുകളുടെ മൂല്യം 672.75 ദശലക്ഷത്തിലെത്തി

വികേന്ദ്രീകൃത ശൃംഖലാസംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. പണം നൽകേണ്ടയാളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പോലും അറിയണമെന്നില്ല. നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ- വാലറ്റ് എന്നിവ ആവശ്യമില്ല. ബാങ്ക് അക്കൗണ്ടുമായി മാത്രമാണ് ബന്ധിപ്പിക്കാനാകുക. 2016 ഡിസംബർ 30 ന് കേന്ദ്ര ഗവൺമെന്റ് BHIM ആപ്ലിക്കേഷൻ ആരംഭിച്ചപ്പോൾ യുപിഐ ക്കു ഗണ്യമായ ഉയർച്ച ഉണ്ടായി. അതിനുശേഷം, എൻപിസി ഐ (നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) വഞ്ചനാപരമായ ഇടപാടുകൾ കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചു.ജനുവരിയിൽ രജിസ്റ്റർ ചെയ്ത മൊത്തം ഇടപാടുകളിൽ 13.98 ദശലക്ഷം ഇടപാടുകൾ BHIM ആപ്ലിക്കേഷൻ വഴി നടത്തിയതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ യുപിഐ ഇടപാടുകളിൽ 350 ശതമാനത്തിന്റെ വർധനയുണ്ടായി.

Read more about: upi transactions യുപിഐ
English summary

UPI transactions hit a record 672.75 million in January: NPCI

Increase of 8.5% in transaction volume from December 2018, latest NPCI data reveals,
Story first published: Saturday, February 9, 2019, 11:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X