അബൂദബിയിലെ കോടതി ഫയലുകള്‍ ഇനി ഹിന്ദിയിലുമാവാം; അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബൂദബി: യുഎഇ തലസ്ഥാനമായ അബൂദബിയിലെ കോടതി വ്യവഹാരങ്ങള്‍ ഇനി ഹിന്ദിയിലും നിര്‍വഹിക്കാം. അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയെ കൂടി അംഗീകരിക്കാനുള്ള സുപ്രധാന തീരുമാനം അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈക്കൊണ്ടതോടെയാണിത്. ആദ്യഘട്ടത്തില്‍ ലേബര്‍ കേസുകളിലാണ് കോടതി രേഖകള്‍ ഹിന്ദിയിലാക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാര്‍ക്ക് നിയമനടപടികളെ കുറിച്ച് വ്യക്തത ഉണ്ടാവുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് അറിയിച്ചു.

 
അബൂദബിയിലെ കോടതി ഫയലുകള്‍ ഇനി ഹിന്ദിയിലുമാവാം; അറബിക്കും ഇംഗ്ലീഷിനുമൊപ്പം മൂന്നാം ഭാഷയായി ഹിന്ദിയും

യുഎഇയിലെ അഞ്ച് ദശലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും പ്രവാസികളാണെന്നാണ് കണക്ക്. ഇവിടത്തെ ഇന്ത്യന്‍ പ്രവാസികളാവട്ടെ ജനസംഖ്യയുടെ 30 ശതമാനം വരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വലിയ ആശ്വാസകരമായ നടപടിയാണിത്.

നീതിന്യായ നടപടികളില്‍ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് അണ്ടര്‍ സെക്രട്ടരി യൂസഫ് സയീദ് അല്‍ അബ്‌രി പറഞ്ഞു. രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള ടുമോറോ 2021 പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഹിന്ദിയെ കൂടി ഔദ്യോഗിക കോടതി ഭാഷയായി അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലക്ഷം കോടിയുടെ ടാക്‌സ് റീഫണ്ടുകള്‍ പിടിച്ചുവച്ചു; വീണ്ടും കേന്ദ്രത്തിന്റെ കള്ളക്കണക്ക്

കോടതി കേസുകളുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കിയതായും അദ്ദേഹം അറിയിച്ചു. അബൂദബി ജൂഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാനും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഹിന്ദിയെ കൂടി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. അറബി ഇതര ഭാഷകളില്‍ കോടതി വ്യവഹാരങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. 2018 നവംബറില്‍ ഇംഗ്ലീഷ് കൂടി ഔദ്യോഗിക കോടതി ഭാഷയായി അംഗീകരിച്ചുകൊണ്ടായിരുന്നു ഇത്. അതിനു മുമ്പ് കോടതിയില്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ രേഖകളും അറബിയിലായിരിക്കണമെന്നതായിരുന്നു നിയമം.

Read more about: language uae യുഎഇ ഭാഷ
English summary

hindi becomes third official court language in abu dhabi

hindi becomes third official court language in abu dhabi
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X