എന്തുകൊണ്ട് മമതയുടെ ബംഗാള്‍ നിക്ഷേപകരുടെ പറുദീസയായി?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊല്‍ക്കത്ത: ബംഗാള്‍ ഗ്ലോബല്‍ സമ്മിറ്റ് കഴിഞ്ഞതോടെ രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകരുടെയും സാമ്പത്തിക വിദഗ്ധരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍. രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ 2.84 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ദേശീയ, അന്തര്‍ദേശീയ കമ്പനികള്‍ വാഗാദനം ചെയ്തിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവ് നേതൃത്വം നല്‍കുന്ന സംസ്ഥാനത്തിന് ഇത്രയേറെ നിക്ഷേപ വാഗ്ദാനം ലഭിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.


എന്തുകൊണ്ട് ബംഗാള്‍?

എന്തുകൊണ്ട് ബംഗാള്‍?

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തിനു ശേഷം അധാകരത്തിലെത്തിയ മമതാ ബാനര്‍ജി ഇത്രവേഗത്തില്‍ എങ്ങനെയാണ് പശ്ചിമ ബംഗാളിലെ നിക്ഷേപകരുടെ പറുദീസയാക്കി മാറ്റിയതെന്ന് കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഓരോ ബംഗാള്‍ ഉച്ചകോടിക്കു ശേഷവും സംസ്ഥാനത്തോടുള്ള വ്യവസായികളുടെയും മറ്റ് സംരംഭകരുടെയും താല്‍പര്യം വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച

മമതാ ബാനര്‍ജിക്കു കീഴില്‍ സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പുരോഗതിയാണ് കൈവരിക്കാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉദ്പാദനത്തിലെ വളര്‍ച്ച 16.12 ശതമാനമായിരുന്നു. ദേശീയതലത്തില്‍ 10 ശതമാനായിരുന്നു ജിഡിപി വളര്‍ച്ച. ഇതേ കാലയളവില്‍ പ്രതീര്‍ഷ ജിഡിപി വളര്‍ച്ച ദേശീയ തലത്തില്‍ 8.5 ശതമാനമായിരുന്നപ്പോള്‍ പശ്ചിമബംഗാളില്‍ അത് 15 ശതമാനമായിരുന്നു. സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക വളര്‍ച്ചയുടെ വ്യക്തമായ സൂചകമായിരുന്നു ഇത്. വ്യവസായികളെ ഇവിടേക്ക് ആകര്‍ഷിച്ച പ്രധാന ഘടകവും അതുതന്നെ.

അംഗീകാരങ്ങള്‍ നിരവധി

അംഗീകാരങ്ങള്‍ നിരവധി

സാമ്പത്തിക രംഗത്തും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സാധ്യമാക്കുന്നതിലും മമതാ ബാനര്‍ജി നേടിയ പുരോഗതിക്ക് വിവിധ അംഗീകാരങ്ങളാണ് സംസ്ഥാനത്തെ തേടിയെത്തിയത്. ബംഗാളിലെ ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം 2015ലെ സിഎസ്‌ഐ-നിഹിലെന്റ് അവാര്‍ഡ് ഓഫ് എക്‌സലന്‍സിന് അര്‍ഹമായിരുന്നു. പദ്ധതിച്ചെലവ്, തുടര്‍ച്ചയായി 300 വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കല്‍ തുടങ്ങിയ കാര്യത്തില്‍ രാജ്യത്ത് ഒന്നാമതാണ് സംസ്ഥാനം. കാര്‍ഷിക മേഖലയിലെ മികച്ച ഉല്‍പ്പാദനത്തിന് കഴിഞ്ഞ അഞ്ചുവര്‍ഷം തുടര്‍ച്ചയായി കൃഷി കര്‍മണ്‍ അവാര്‍ഡ് ലഭിക്കുന്നതും മമതയുടെ ബംഗാളിനു തന്നെ.

സാമൂഹിക-സാമ്പത്തിക സുരക്ഷ

സാമൂഹിക-സാമ്പത്തിക സുരക്ഷ

ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായി സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മികച്ച നേട്ടമാണ് മമതാ ബാനര്‍ജി കൈവരിച്ചത്. ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര നിര്‍മാജന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 6000 കോടി രൂപയുടെ വായ്പാ പദ്ധതിയിലൂടെ 67 ലക്ഷം ഗുണഭോക്താക്കളാണ് ജീവിതോപാധി കണ്ടെത്തിയത്. ദരിദ്ര വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ചെറുകിട-ഇടത്തരം മേഖലകളില്‍ വനിതാപ്രാതിനിധ്യം തുടങ്ങിയ കാര്യത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ വന്‍ പുരോഗതിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. മികച്ച റോഡുകള്‍, കെട്ടടങ്ങള്‍, വ്യവസായ സൗഹൃദ ഭൂമി തുടങ്ങി വ്യവസായികള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടുണ്ട് മമത. റോഡുകളുടെ കാര്യമെടുത്താല്‍ 100 ചതുരശ്ര കിലോമീറ്ററിന് 333.5 കിലോമീറ്ററാണ് ഇവിടെ റോഡിന്റെ സാന്ദ്രത. ദേശീയ ശരാശരി 139.1 കിലോമീറ്ററാണ്. അന്താലിലെ അത്യാധുനിക ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം സ്വകാര്യമേഖലയില്‍ രാജ്യത്ത് ആദ്യത്തെതാണ്. ഊര്‍ജ്ജത്തിന്റെ ഗുണനിലവാരം, ലഭ്യത, വിതരണം എന്നിവയുടെ കാര്യത്തിലും സംസ്ഥാനം മികച്ചുതന്നെ നില്‍ക്കുന്നു. റെയില്‍ കണക്ടിവിറ്റിയുടെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ എത്രയോ മുന്നിലാണ് ബംഗാള്‍. ദേശീയ ശരാശരി 1000 ചതുരശ്ര കിലോമീറ്ററിന് 35.9 കിലോമീറ്ററാണെങ്കില്‍ പശ്ചിമബംഗാളില്‍ 45.9 കിലോമീറ്ററാണ്.

English summary

why west bengal an industry friendly state

why west bengal an industry friendly state
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X