സിനിമാ ടിക്കറ്റില്‍ 10 ശതമാനം അധിക വിനോദ നികുതി; നിര്‍ദേശം പുനഃപരിശോധിക്കും

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമാ ടിക്കറ്റില്‍ 10 ശതമാനം അധിക വിനോദ നികുതി പിരിക്കാമെന്ന് ബജറ്റ് നിര്‍ദേശം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സിനിമാ ടിക്കറ്റിന് 10 ശതമാനം അധിക വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള ധനമന്ത്രിയുടെ നിര്‍ദേശം വന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി പിരിക്കാമെന്നായിരുന്നു ബജറ്റിലെ നിര്‍ദേശം. ഈ നിര്‍ദേശം വന്നതിനു പിന്നാലെ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് സംഘടനകളും പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നിരുന്നു.

 
സിനിമാ ടിക്കറ്റില്‍ 10 ശതമാനം അധിക വിനോദ നികുതി; നിര്‍ദേശം  പുനഃപരിശോധിക്കും

സിനിമാ വ്യവസായത്തിന് അനൂകൂലമായ രീതിയില്‍ നടപടിയുണ്ടാമെന്ന വിധത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കൂടിക്കാഴ്ചയക്ക് ശേഷം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു തങ്ങളുടെ ആവശ്യം ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍, അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നിവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തില്ലെന്നും ചലച്ചിത്ര പ്രവർത്തകർ അറിയിച്ചു. എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍,നടന്‍ മമ്മൂട്ടി, സിനിമാ നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍,ആന്റോ ജോസഫ്, രഞ്ജിത് എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read more about: tax government നികുതി
English summary

Pinarayi Vijayan hints at review of entertainment tax

Chief Minister Pinarayi VIjayan has assured the cinema industry in the state that the government will be with it promoting the interests of film artistes and the industry as a whole
Story first published: Monday, February 11, 2019, 13:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X