ഒറ്റമുറിയില്‍ നിന്നും 2.7 ബില്യണ്‍ ഉപയോക്താക്കളിലേക്ക്; ഫേസ്ബുക്കിന്റെ 15 വര്‍ഷത്തെ യാത്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാജ വാര്‍ത്തകള്‍, കൃത്രിമത്വം, ഡാറ്റ തകരാറുകള്‍, സ്വകാര്യത ദുരുപയോഗം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് 15 വയസ്സ് തികഞ്ഞു. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും ഫേസ്ബുക്കിനെ തികച്ചും പോസറ്റീവായ സാമൂഹ്യ ശക്തിയായാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കാണുന്നത്. 15 വര്‍ഷത്തിനൊടുവില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്ക് ആയതിന്റെ യാത്ര ഫേസ്ബുക്കിന്റെ ജന്മദിനത്തില്‍ പുറത്തു വിട്ട പോസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നു.

 

ആളുകള്‍ തമ്മില്‍ ബന്ധപ്പെടാന്

ആളുകള്‍ തമ്മില്‍ ബന്ധപ്പെടാന്

നാല് വര്‍ഷത്തിന് ശേഷമാണ് 100 മില്യണ്‍ ആളുകളുമായി കണക്ട് ചെയ്യാന്‍ ഫേസ്ബുക്കിന് സാധിച്ചത്. എന്നാല്‍ ഇന്ന് അത് 2.7 ബില്യണ്‍ ആളുകളെ കണക്ട് ചെയ്യാന്‍ സാധിച്ചതായി സക്കര്‍ബര്‍ഗ് പറയുന്നു. 2004ലാണ് കോളജ് വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുന്നതിനായി തിഫേസ്ബുക്ക് ഡോട്ട് കോം എന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നത്. അക്കാലത്ത് പുസ്തകങ്ങള്‍ക്കും സംഗീതത്തിനും ബിസിനസ്സിനുമൊക്കെയായി നിരവധി സൈറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ തമ്മില്‍ ബന്ധപ്പെടാനും അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ പങ്കിടുവാനുമായാണ് ഫേസ്ബുക്ക് സ്ഥാപിക്കുന്നത്.

സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നതിനുള്ള ഒരു സ്ഥലം

സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നതിനുള്ള ഒരു സ്ഥലം

ഉപയോക്താക്കള്‍ അവരുടെ സുഹൃത്തുക്കളിലേക്ക് സന്ദേശങ്ങള്‍ പോസ്റ്റുചെയ്യുന്നതിനുള്ള ഒരു സ്ഥലം - 'ദി വാള്‍' എന്ന പേരില്‍ ആരംഭിച്ചു. സൈറ്റിന്റെ പ്രശസ്തി വളരുകയും, ഒരു വര്‍ഷത്തിന് ശേഷം 'ഫോട്ടോ' ഫീച്ചര്‍ അവതരിപ്പിക്കുകയും ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി നിമിഷങ്ങള്‍ പങ്കുവയ്ക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിനുള്ള ഓപ്ഷന്‍ നല്‍കുകയും ചെയ്തു. ഹാര്‍വാര്‍ഡിലെ ഒരു ഡോര്‍മറൂമിലാണ് ഇത് ആരംഭിച്ചത്, 2006 ല്‍ ന്യൂസ് ഫീഡുകള്‍ എല്ലാവര്‍ക്കും ലഭ്യമായി. ഉപയോക്താക്കള്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ എന്താണ് ചെയ്യുന്നതെന്നറിയാന്‍ ഇതുവഴി സാധിച്ചു.

സിഡ്‌നിയില്‍ ഓഫീസ് സ്ഥാപിച്ചു.

സിഡ്‌നിയില്‍ ഓഫീസ് സ്ഥാപിച്ചു.

2007 ല്‍, ആളുകള്‍ക്ക് താല്പര്യമുള്ള കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പേജുകള്‍ അവതരിപ്പിച്ചു. 2009 ല്‍ ഫെയ്‌സ്ബുക്കിന്റെ വിപുലീകരണത്തിനായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഓഫീസ് സ്ഥാപിച്ചു. ആഗോള മുന്നണിയില്‍, സാമൂഹ്യ ശൃംഖല നിര്‍മ്മിക്കാന്‍ ആളുകളെ സഹായിക്കുന്നതിന് ഗ്രൂപ്പുകള്‍ പരിചയപ്പെടുത്തി. അതേ വര്‍ഷം തന്നെ 'ലൈക്ക്' ബട്ടണും അവതരിപ്പിച്ചു. 2011ലാണ് ഉപയോക്താക്കള്‍ക്ക് അവരുടെ കഥ പറയുന്നതിന് ഒരു പുതിയ മാര്‍ഗ്ഗമായി ടൈംലൈനുകളുടെ ജനനം. ഈ ഫീച്ചര്‍ വിജയിക്കുകയും സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ എട്ട് വര്‍ഷം കൂടി തുടരുകയും ചെയ്തു.

ഫെയ്‌സ്ബുക്ക് 'മെസഞ്ചര്‍'

ഫെയ്‌സ്ബുക്ക് 'മെസഞ്ചര്‍'

അതേ വര്‍ഷം തന്നെ സുരക്ഷാ പരിശോധനയും അവതരിപ്പിച്ചു. ജപ്പാന്‍ ഭൂകമ്പ സമയത്ത്, ഒരു ജപ്പാന്‍ ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടറിയുവാനും സഹായങ്ങള്‍ നല്‍കുന്നതിനും ഇതുവഴി സാധിച്ചു. ഈ സമയം, ഒരു ബില്യണ്‍ ആളുകളാണ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടത്. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് 'മെസഞ്ചര്‍' എന്ന പേരില്‍ ഒരു ചാറ്റിംഗ് ആപ്ലിക്കേഷന്‍ ഇതേ വര്‍ഷം അവതരിപ്പിച്ചു.

ഫേസ്ബുക്ക് 'വാച്ച്'

ഫേസ്ബുക്ക് 'വാച്ച്'

2013-ല്‍ ഫേസ്ബുക്കിന് 10 വയസ് തികയാനിരിക്കേ ആഗോളതലത്തില്‍ ആളുകളെ ബന്ധിപ്പിക്കാനുള്ള ഒരു പദ്ധതി സക്കര്‍ബര്‍ഗ് ആവിഷ്‌കരിച്ചു. 2014ല്‍ വാട്ട്‌സ്ആപ്പ് ഫേസ്ബുക്കുമായി ചേര്‍ന്നു. 2016ല്‍ ഫേസ്ബുക്കിലെ ജനപ്രിയ ഫീച്ചറായ ലൈക്കിനെ മറികടന്ന് ഇമോജികള്‍ അവതരിച്ചു. 2017 ആകുമ്പോഴേക്കും, രണ്ട് ബില്ല്യന്‍ ഉപയോക്താക്കളുമായി ഫെയ്‌സ്ബുക്ക് ആഗോളതലത്തില്‍ ആളുകളെ പരസ്പരം അടുപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വീഡിയോ ഉള്ളടക്കത്തിന്റെ ഉയര്‍ന്ന ഡിമാന്റ് മനസ്സിലാക്കി ഫേസ്ബുക്ക് 'വാച്ച്' അവതരിപ്പിക്കുകയും ചെയ്തു - വീഡിയോകള്‍ മാത്രം പ്രതിപാദിച്ചിരിക്കുന്ന ഒരു ഫീച്ചര്‍. 2018 ഓടെ ഗൂഗിളും ആപ്പിളും ചേര്‍ന്ന് വീഡിയോ കോളിംഗിനായി പോര്‍ട്ടല്‍ രൂപകല്‍പന ചെയ്തു

English summary

15 year of facebook

15 year of facebook
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X