ട്രെയിനുകളുടെ മോടി കൂട്ടാന്‍ റെയില്‍വേ; 640 മെയില്‍-എക്‌സ്പ്രസ് തീവണ്ടികള്‍ ഉത്കൃഷ്ട പദവിയിലേക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പൂപ്പലും പൊടിയും പിടിച്ച, ടോയ്‌ലെറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം വീശുന്ന ട്രെയിനുകള്‍ക്ക് വിട. പകരം കൂടുതല്‍ സുരക്ഷിതവും ആനന്ദകരവുമായ ശുഭയാത്ര പ്രദാനം ചെയ്യാന്‍ പുതുമോടിയില്‍ ട്രെയിനുകള്‍ വരുന്നു. അടുത്ത സാമ്പത്തിക വര്‍ഷമാവുമ്പോഴേക്ക് രാജ്യത്തെ 640 മെയില്‍-എക്‌സ്പ്രസ് തീവണ്ടികള്‍ നവീന സാങ്കേതികവിദ്യയില്‍ നിര്‍മിച്ച പുത്തന്‍ കോച്ചുകളിലേക്ക് മാറുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

 

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്കൃഷ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ട്രെയിനുകള്‍ പുതുരൂപം കൈവരിക്കുന്നത്. ഇതിന്റെ ഭാഗമായി പഴയ ഐസിഎഫ് ഡിസൈന്‍ കോച്ചുകള്‍ക്കു പകരം ഏറ്റവും നവീനമായ എല്‍എച്ച്ബി കോച്ചുകളിലേക്ക് ട്രെിയനുകള്‍ മാറും. ഈ വര്‍ഷം 140 ട്രെയിനുകളും അടുത്ത വര്‍ഷം 500 ട്രെയിനുകളും ഈ രീതിയില്‍ നവീകരിക്കാനാണ് മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.

ട്രെയിനുകളുടെ മോടി കൂട്ടാന്‍ റെയില്‍വേ; 640 മെയില്‍-എക്‌സ്പ്രസ് തീവണ്ടികള്‍ ഉത്കൃഷ്ട പദവിയിലേക്ക്

പുതിയ സാങ്കേതികവിദ്യയോടു കൂടിയ ഒരു കോച്ചിന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഉത്കൃഷ്ട് പദ്ധതി നടപ്പിലാക്കുന്നത്. പഴയ സീറ്റുകളും ബെര്‍ത്തുകളും മാറി കൂടുതല്‍ സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന സൗകര്യങ്ങള്‍ വരും. നല്ലവൃത്തിയും വെടിപ്പുമുള്ളതായിരിക്കും ട്രെയിനിന്റെ ഉള്‍ഭാഗം. ആവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതിലെല്ലാമുപരി ടോയ്‌ലെറ്റുകള്‍ക്ക് ദുര്‍ഗന്ധമുണ്ടാവില്ല എന്നതായിരിക്കും പുതിയ കോച്ചുകളുടെ ഏറ്റവും വലിയ സവിശേഷത.

ഈ വരുന്ന സാമ്പത്തിക വര്‍ഷം തന്നെ ട്രെയിനുകള്‍ പഴയ ഡിസൈന് പകരം പുതിയ എല്‍എച്ച്ബി ഡിസൈനിലേക്ക് മാറ്റും. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി പഴയ കോച്ചുകളുടെ നിര്‍മാണം ഇതിനകം റെയില്‍വേ അവസാനിപ്പിച്ചു കഴിഞ്ഞു. ട്രെയിനുകള്‍ കൂട്ടിയിടിച്ചാല്‍ ഒരു കോച്ച് മറ്റൊന്നിനു മുകളിലേക്ക് കയറി വന്‍ ദുരന്തങ്ങള്‍ക്കിടയാവുന്നത് പുതിയ കോച്ചുകള്‍ വരുന്നതോടെ ഇല്ലാതാവും. ഇതുവഴി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിക്കും.

ട്രെയിനുകളുടെ മോടി കൂട്ടാന്‍ റെയില്‍വേ; 640 മെയില്‍-എക്‌സ്പ്രസ് തീവണ്ടികള്‍ ഉത്കൃഷ്ട പദവിയിലേക്ക്

അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷം ഇത്തരം 4000 കോച്ചുകള്‍ വീതം നിര്‍മിക്കാനാണ് റെയില്‍വേ പദ്ധതിയിട്ടിരിക്കുന്നത്. ഇതുപ്രകാരം 2022 ആകുമ്പോഴേക്ക് 12000 അത്യാധുനിക കോച്ചുകള്‍ക്ക് റെയില്‍വേക്ക് സ്വന്തമാകും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കോച്ചുകളുടെ നിര്‍മാണം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചിട്ട് 17 വര്‍ഷം ആയെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലാണ് ഇവ ഏറ്റവും കൂടുതല്‍ നിര്‍മിച്ചതെന്ന് റെയില്‍വേ വ്യക്തമാക്കി.

English summary

indian railways to revamp 500 trains

indian railways to revamp 500 trains
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X