ആദായ നികുതി നല്‍കാതിരുന്ന വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; സ്വത്തുകള്‍ കണ്ടുകെട്ടും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബംഗളൂരു: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്ന കര്‍ണാടക ബിസിനസുകാരന് ജയില്‍ ശിക്ഷ. ആദായ നികുതി കുടിശ്ശികയും നികുതിയുമായി 7.35 കോടി രൂപ നല്‍കാന്‍ വിസമ്മതിച്ച ഇയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു. ടാക്‌സ് റിക്കവറി ഓഫീസര്‍ക്കു മുമ്പില്‍ ഹാജരാക്കിയ വ്യാപാരിയെ ആറു മാസത്തേക്കാണ് ജയിലില്‍ അടച്ചിരിക്കുന്നത്. തുംകൂരില്‍ നിന്നുള്ള ബിസിനസുകാരനാണെന്നതൊഴിച്ച് ഇയാളുടെ ഐഡന്റിന്റി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ആദായ നികുതി നല്‍കാതിരുന്ന വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; സ്വത്തുകള്‍ കണ്ടുകെട്ടും

നികുതി കുടിശ്ശിക അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടീസ് നല്‍കുകയും നിരവധി അവസരങ്ങള്‍ നല്‍കുകയും ചെയ്തിട്ടും ഇയാളില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അറസ്റ്റെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

അറസ്റ്റ് ചെയ്യാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് 2018 ഒക്ടോബര്‍ മൂന്നിന് നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ടാക്‌സ് റിക്കവറി ഓഫീസര്‍ മുമ്പാകെ ഹാജരായിരുന്നുവെങ്കിലും നികുതി അടക്കാത്തതിന് വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ ഇയാള്‍ സാധിച്ചിരുന്നില്ല. ഇതിനു ശേഷം ഡിസംബര്‍ 19ന് വീണ്ടും നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയപ്പോള്‍ ഒരാളില്‍ നിന്ന് ലഭിക്കാനുള്ള പണം കിട്ടിയാലുടന്‍ നികുതി അടയ്ക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.

കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ടോ? പ്രവാസികളും സ്വദേശികളും അറിയേണ്ട കാര്യങ്ങള്‍കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ടോ? പ്രവാസികളും സ്വദേശികളും അറിയേണ്ട കാര്യങ്ങള്‍

എന്നാല്‍ ജനുവരി മൂന്നിന് ഇയാള്‍ക്ക് ലഭിക്കാനുള്ളതില്‍ നിന്ന് ഒരു കോടി രൂപ തിരികെ ലഭിച്ചെങ്കിലും കുടിശ്ശിക ഭാഗികമായി അടച്ചുതീര്‍ക്കാന്‍ ഇയാള്‍ തയ്യാറായില്ല. മറിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യം ഫെബ്രുവരി 14ന് ഇയാള്‍ റിക്കവറി ഓഫീസര്‍ മുമ്പാകെ സമ്മതിക്കുകയും ചെയ്തു. ഇതുപ്രകാരം ഇന്‍കം ടാക്‌സ് ആക്ട് 1961ലെ 222 വകുപ്പ് ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

ആദായ നികുതി നല്‍കാതിരുന്ന വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; സ്വത്തുകള്‍ കണ്ടുകെട്ടും

ഫെബ്രുവരി 12ന് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യാപാരിയെ നികുതി വെട്ടിപ്പ് നടത്തിയതിന് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും 11.94 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇന്‍കം ടാക്‌സ് നിയമപ്രകാരം നികുതി വെട്ടിപ്പ് നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതോടൊപ്പം ഇവരുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി നികുതി കുടിശ്ശിക ഇനത്തിലേക്ക് മുതല്‍ക്കൂട്ടാനും വകുപ്പിന് അധികാരമുണ്ട്.

English summary

businessman jailed for income tax default

businessman jailed for income tax default
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X