ചിരട്ടയ്ക്കു മാത്രമല്ല കപ്പയ്ക്കും ആമസോണില്‍ പൊന്നും വില; കിലോയ്ക്ക് 429 രൂപ!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണൂര്‍: നാം മലയാളികള്‍ വിലകല്‍പ്പിക്കാതെ ഉപേക്ഷിക്കുന്ന പലതും മറ്റുള്ളവര്‍ക്ക് വലിയ കാര്യമാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറഞ്ഞതു പോലെ. നമ്മുടെ നാട്ടിലെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുമ്പോള്‍ അവയൊന്നും ഒരുവട്ടം പോലും അനുഭവിക്കാതെയാണ് നാം പുറംലോകത്തെ കാഴ്ചകള്‍ കാണാനായി പോകുന്നത്.

 

ഇപ്പോള്‍ നമ്മുടെ നാട്ടിലെ ചിരട്ടയ്ക്കും കപ്പയ്ക്കും ചക്കയ്ക്കുമൊക്കെ ആമസോണില്‍ നല്ല വിലയാണ്. ഒരു കിലോ കപ്പക്കിഴങ്ങിന് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ 429 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഭാഗ്യത്തിന് 70 രൂപ വിലക്കുറവുണ്ട്. ഹൈഷോപ്പി നാച്വറല്‍ എന്ന സ്ഥാപനമാണ് ഇത് ഓണ്‍ലൈന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. നാച്വറല്‍ ഫ്രഷ് ഓര്‍ഗാനിക് കേരള ടാപിയോക അഥവാ കപ്പക്കിഴങ്ങ് എന്ന പേരില്‍. പക്ഷെ ഡിസ്‌കൗണ്ടും കഴിച്ച് 359 രൂപയ്ക്ക് ഒരു കിലോ കപ്പ കിട്ടുമെന്ന് കരുതിയാല്‍ തെറ്റി. ഡെലിവറി ചാര്‍ജ്ജ് 49 രൂപ കൂടി നല്‍കിയാലേ കപ്പ നിങ്ങളുടെ വീട്ടുപടിക്കലിലെത്തൂ. അതായത് ഒരു കിലോ കപ്പയ്ക്ക് 408 രൂപ കൊടുക്കണം. ആമസോണ്‍ നല്‍കുന്ന വിലക്കിഴിവായ 70 രൂപയ്ക്ക് രണ്ടരക്കിലോ കപ്പ കടയില്‍ വാങ്ങാന്‍ കിട്ടുമെന്നിരിക്കെയാണ് ആമസോണ്‍ ഇത്ര ഉയര്‍ന്ന തുകയ്ക്ക് വില്‍പ്പന നടത്തുന്നത്.

 
കപ്പയ്ക്കും ആമസോണില്‍ പൊന്നും വില; കിലോയ്ക്ക് 429 രൂപ!

നേരത്തേ നാം വെറുതെ കളയുകയോ കത്തിക്കുകയോ ചെയ്യുന്ന ചിരട്ടയ്ക്ക് ആമസോണിലെ വില നേരത്തേ ചര്‍ച്ചയായിരുന്നു. നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരില്‍ പകുതി ചിരട്ടയ്ക്ക് 3000 രൂപയായിരുന്നു അന്നു ആമസോണില്‍ വില്‍പ്പന നടത്തിയിരുന്നത്. 55 ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 1365 രൂപ മുടക്കിയാലും രണ്ടാഴ്ച കൊണ്ടേ വീട്ടിലെത്തൂ. കാരണം അത് മാര്‍ക്കറ്റ് ചെയ്യുന്നത് അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്.

Read more about: amazon ആമസോണ്‍
English summary

Amazon sells Kerala Tapioca for 429 per kg

Amazon sells Kerala Tapioca for 429 per kg
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X