ഖാദി മേഖലയ്ക്ക് ആശ്വാസം; 2800 കോടിയുടെ ഗ്രാന്റും സബ്‌സിഡിയും കേന്ദ്രം പെട്ടെന്ന് നിര്‍ത്തലാക്കില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേരളത്തിലുള്‍പ്പെടെയുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമായി ഖാദി ഗ്രാമോദ്യോഗ് വികാസ് യോജന എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികള്‍ തുടരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കു കൂടി തുടരാനാണ് തീരുമാനം.

ഖാദി മേഖലയ്ക്ക് ആശ്വാസം; 2800 കോടിയുടെ ഗ്രാന്റും സബ്‌സിഡിയും കേന്ദ്രം പെട്ടെന്ന് നിര്‍ത്തലാക്കില്ല

ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്രാന്റ് നല്‍കുന്ന മാര്‍ക്കറ്റ് പ്രൊമോഷന്‍ ആന്റ് ഡെവലപ്‌മെന്റ് അസിസ്റ്റന്‍സ് സ്‌കീം (എംപിഡിഎ), ഖാദി ഗ്രാന്റ്, വില്ലേജ് ഇന്‍ഡസ്ട്രി ഗ്രാന്റ് തുടങ്ങിയ വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖാദി ഗ്രാമോദ്യോഗ് വികാസ് യോജന. 2017 മുതല്‍ 2020 വരെ വിവിധ പദ്ധതികളിലൂടെ 2800 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഖാദി മേഖലയ്ക്ക് സബ്‌സിഡിയും ഗാന്റും നല്‍കുന്നത് തുടരേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

അതേസമയം ഖാദി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റോസ്ഗാര്‍ യുക്ത് ഗാവോം എന്ന പദ്ധതി കൂടി ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഖാദി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും വാണിജ്യവല്‍ക്കരണവും സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഖാദി സ്ഥാപനങ്ങള്‍, ഖാദി തൊഴിലാളികള്‍, ബിസിനസ് സംരംഭങ്ങള്‍ എന്നിവ സഹകരിച്ച് ഖാദി ഉല്‍പ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണത്തിന് ശക്തിപകരുന്ന വിവിധ പദ്ധതികള്‍ ഉള്‍പ്പെട്ടതാണിത്. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 50 ഗ്രാമങ്ങളില്‍ 10,000 ചര്‍ക്കകളും 2000 തറികളും വിതരണം ചെയ്യും.

ഊബറുമായുള്ള മല്‍സരം കൊഴുക്കും; ഒലയില്‍ 650 കോടിയുടെ നിക്ഷേപവുമായി ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്ഊബറുമായുള്ള മല്‍സരം കൊഴുക്കും; ഒലയില്‍ 650 കോടിയുടെ നിക്ഷേപവുമായി ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്

ഓരോ ഗ്രാമത്തിലും ഇതുവഴി 250 തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായി ഒരോ ഗ്രാമത്തിലും ബിസിനസ് പങ്കാളിയില്‍ നിന്നായി 1.64 കോടി രൂപ സ്വരൂപിക്കും. കേന്ദ്ര സബ്‌സിഡിയായി 72 ലക്ഷം രൂപയും ലഭിക്കും. ഖാദി മേഖലയില്‍ വൈവിധ്യ വല്‍ക്കരണം നടപ്പിലാക്കാനും തേന്‍ വളര്‍ത്തല്‍, പേപ്പര്‍, ലെതര്‍ നിര്‍മാണം തുടങ്ങിയ മേഖലയിലും ശ്രദ്ധയൂന്നും. ഇതിനായുള്ള പരിശീലനങ്ങള്‍ നിലവിലെ ഖാദി സ്ഥാപനങ്ങള്‍ വഴി നല്‍കാനും പദ്ധതിയുണ്ട്.

English summary

khadi gramodyog vikas yojana

The Union Cabinet Tuesday approved continuation of Khadi Gramodyog Vikas Yojana until 2019-20
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X