അനധികൃതചിട്ടികള്‍ക്കും കുറികള്‍ക്കും നിരോധനം; കേന്ദ്രം ഓര്‍ഡനന്‍സ് ഇറക്കി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്ത് അനധികൃത ചിട്ടികളും കുറികളും പോലുള്ള നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതികള്‍ക്ക് നിരോധനം. സാധാരണക്കാരെ തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്ന ഇത്തരം നിക്ഷേപക സംവിധാനങ്ങള്‍ക്കെതിരേ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ബന്ധുക്കളല്ലാത്തവരില്‍ നിന്ന് നിക്ഷേപമോ വായ്പയോ സ്വീകരിക്കുന്നത് വിലക്കുന്ന ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ് 2019ലാണ് രാഷ്ട്രപതി ഒപ്പുവച്ചിരിക്കുന്നത്.

കൃത്യമായ നിയമങ്ങളുടെ അഭാവത്തില്‍ ആളുകളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും അവരെ തരം പോലെ വഞ്ചിച്ചുകയും ചെയ്യുന്ന രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ മുന്‍കരുതല്‍ എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

അനധികൃതചിട്ടികള്‍ക്കും കുറികള്‍ക്കും നിരോധനം; കേന്ദ്രം ഓര്‍ഡനന്‍സ് ഇറക്കി

രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം നിക്ഷേപ സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ശക്തമായ നിയമ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. അനധികൃതമായി നിക്ഷേപം സ്വീകരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവ തിരിച്ചുപിടിക്കാന്‍ ഓര്‍ഡിനന്‍സ് അധികൃതര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. മാത്രമല്ല, ഇവയുടെ നടത്തിപ്പുകാര്‍ക്കെതിരേ ശക്തമായ നടപടികളും ഉണ്ടാകും. അനധികൃത നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ മാത്രമല്ല, അവയ്ക്കായി പരസ്യം ചെയ്യുന്നവരും അവയുടെ ബ്രാന്റ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നവരും ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരും.

പശ്ചിമബംഗാളിലെ വലിയ കോളിളക്കം സൃഷ്ടിച്ച ശാരദ, റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമഭേദഗതി.

Read more about: loan invest scheme
English summary

government bans unregulated deposit schemes

government bans unregulated deposit schemes
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X