ജിഎസ്ടിയില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തു കളയുന്നത് ശരിയോ? അത് കള്ളപ്പണത്തിന് കാരണമാവുമെന്ന് വിദഗ്ധര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ചരക്കു സേവന നികുതിയില്‍ ഒരു ഉല്‍പ്പന്നത്തിന് സംരംഭകന്‍ നികുതി അടയ്ക്കുമ്പോള്‍ അതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളുടെ നികുതി കഴിച്ച് ബാക്കി തുക അടച്ചാല്‍ മതിയെന്നാണ് നിയമം. ഇങ്ങനെ അടച്ച നികുതിയുടെ ക്രെഡിറ്റ് എടുക്കുന്നതാണ് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അഥവാ ഐടിസി. സംരംഭകന് ബിസിനസില്‍ നഷ്ടമുണ്ടാകാതിരിക്കണമെങ്കില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ആനുകൂല്യം ലഭിക്കണം.

 

എന്നാല്‍ അടുത്തകാലത്തായി ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗായി ജിഎസ്ടിയില്‍ ഇളവ് വരുത്തുകയും അതേസമയം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ആനുകൂല്യം എടുത്തുകളയുകയും ചെയ്യുന്ന രീതി ജിഎസ്ടി കൗണ്‍സില്‍ അനുവര്‍ത്തിച്ചുവരുന്നുണ്ട്. ഇതു ശരിയല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ പക്ഷം. ഇത് കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനും വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു.

വീടുകള്‍ക്കുള്ള ജിഎസ്ടി

നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കുള്ള ജിഎസ്ടി കുത്തനെ കുറച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു. അതിനു മുമ്പ് റെസ്റ്റോറന്റുകള്‍ക്കുള്ള ജിഎസ്ടിയും ഇതുപോലെ കുറച്ചു. ഈ രണ്ട് സംഭവങ്ങളിലും കെട്ടിടനിര്‍മാതാവിനും ഹോട്ടല്‍ നടത്തിപ്പുകാരനും ലഭിക്കേണ്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നിര്‍ത്തിലാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇത് ശരിയല്ലെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരിക്കുന്നത്.

ജിഎസ്ടി എന്ന ആശയത്തിനു

ജിഎസ്ടി എന്ന ആശയത്തിനു തന്നെ എതിരായ തീരുമാനമാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജിഎസ്ടി കൊണ്ടുവന്നതു തന്നെ നികുതി വെട്ടിപ്പ് തടയാനും കള്ളപ്പണം നിയന്ത്രിക്കാനുമാണ്. എന്നാല്‍ ഉല്‍പ്പന്നമോ സേവനമോ നല്‍കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംരംഭകന്‍ നല്‍കിയ ജിഎസ്ടി ഇളവ് ചെയ്തു കൊടുക്കില്ലെന്ന നിലപാട് നികുതി വെട്ടിപ്പിന് വഴിവയ്ക്കും.

ജിഎസ്ടി അടക്കാതെ

കാരണം അസംസ്‌കൃത വസതുക്കള്‍ ജിഎസ്ടി അടക്കാതെ ലിക്വിഡ് കാഷ് നല്‍കി വാങ്ങുന്ന പ്രവണത വര്‍ധിക്കുകയാവും ഇതിന്റെ ഫലം. കള്ളപ്പണം വര്‍ധിക്കാനാണ് ഇത് കാരണമാവുകയെന്ന് പിഡബ്ല്യുസി ഇന്ത്യയിലെ നികുതി വിദഗ്ധന്‍ പ്രതിക് ജെയിന്‍ പറയുന്നു.

അതേസമയം ഐടിസിയുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ ഇത് എടുത്തുകളയുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജിഎസ്ടി മൂലം സാധാരണക്കാരനുണ്ടാവുന്ന ഭാരം കുറയ്ക്കുകയാണ് നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി കുറക്കുന്നതിന്റെ ലക്ഷ്യം.

 

ഒരു നയം എന്ന രീതിയില്‍

പക്ഷെ, ഒരു നയം എന്ന രീതിയില്‍ ഐടിസി എടുത്തുകളയുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. റെസ്റ്റോറന്റുകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഐടിസിയുടെ ഗുണഫലം ഭക്ഷണ സാധനങ്ങളുടെ വിലക്കുറവായി ഉപഭോക്താവിന് ലഭ്യമാവുന്നില്ലെങ്കില്‍ ഹോട്ടല്‍ ബിസിനസുകാരന് അത് നല്‍കുന്നതില്‍ എന്താണര്‍ഥം എന്നാണ് സര്‍ക്കാരിന്റെ ചിന്ത. അതുകൊണ്ടാണ് ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 12 ആയി കുറച്ചത്.

English summary

input tax credit removal

input tax credit removal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X