എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ഊരാളുങ്കലിന്റെ സ്‌കില്‍ പാര്‍ക്ക് വരുന്നു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: ULCCS education it job ഐടി

കേരളത്തില്‍ വിവിധ സ്ട്രീമുകളിലായി എഞ്ചിനീയര്‍മാര്‍ ധാരാളമുണ്ടെങ്കിലും അവര്‍ക്ക് വിദഗ്ധ തൊഴിലുകള്‍ നേടാന്‍ ആവശ്യമായ നൈപുണ്യമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറയുന്നു. ഇതിനു പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ മലബാറില്‍ ഒരു സ്‌കില്‍ പാര്‍ക്ക് ആരംഭിക്കാനൊരുങ്ങുകയാണ് സൊസൈറ്റി. ഇന്നത്തെ കാലത്തിന് അനുയോജ്യമായ വിധത്തില്‍ ഉദ്യോഗാര്‍ഥികളുടെ നൈപുണ്യം വികസിപ്പിക്കുകയാണ് സ്‌കില്‍ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലുമായി സഹകരിച്ച് 100 കോടി രൂപ ചെലവിലാണ് പരിശീലന കേന്ദ്രം ആരംഭിക്കുക.

 

എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കാന്‍ ഊരാളുങ്കലിന്റെ സ്‌കില്‍ പാര്‍ക്ക് വരുന്നു

2025 ആകുമ്പോഴേക്കും ഐടി മേഖലയില്‍ 25000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൊസൈറ്റി ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു. ജിയോളജിക്കല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വേ, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് സര്‍വീസ്, അനാലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലാണ് യുഎല്‍സിസി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും ഐടി രംഗത്തും ഒരേ പോലെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി എന്ന നിലയിലാണ് ഇത്തരം മേഖലകളില്‍ യുഎല്‍സിസി കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. നിലവില്‍ യുഎല്‍ സൈബര്‍ പാര്‍ക്ക്, യുഎല്‍ ടെക്‌നോളജി സോല്യൂഷന്‍സ് തുടങ്ങിയ ഐടി സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ സൊസൈറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

899 രൂപയ്ക്ക് വിമാനയാത്ര; ഗോ എയറിനു പിന്നാലെ ഹോളി സെയിലുമായി ഇന്‍ഡിഗോയും
ഇതിനു പുറമെ, കേന്ദ്ര ഭക്ഷ്യ സംസ്‌കാരണമന്ത്രാലയത്തിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ പ്രതിദിനം ഒന്നരലക്ഷം ലിറ്റര്‍ വരെ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഡയറി പ്ലാന്റ് ആരംഭിക്കാനും സൊസൈറ്റിക്ക് പദ്ധതിയുണ്ട്. ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര- വിദേശ വിപണികളില്‍ ലഭ്യമാക്കും. ഇതോടൊപ്പം പ്ലാന്റിലേക്കുള്ള പാല്‍ ലഭ്യത ഉറപ്പുവരുത്താന്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള സംരഭകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്ഷീര സംരഭകത്വ പരിപാടി നടപ്പിലാക്കും. ഇതിനായി പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കുമെന്നും രമേശന്‍ പാലേരി കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ അറിയിച്ചു.

English summary

ulccs eyes 25000 it jobs by 2025

ulccs eyes 25000 it jobs by 2025
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X