പുതിയ നാണയങ്ങൾ ഉടൻ വിപണിയിലെത്തും; കാഴ്ച്ചശക്തിയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാം

കാഴ്ചശക്തിയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലുള്ള അഞ്ച് പുതിയ നാണയങ്ങൾ കേന്ദ്ര സർക്കാ‍ർ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ഇവ ഉടൻ വിപണികളിലെത്തും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചശക്തിയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാവുന്ന വിധത്തിലുള്ള അഞ്ച് പുതിയ നാണയങ്ങൾ കേന്ദ്ര സർക്കാ‍ർ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. ഇവ ഉടൻ വിപണികളിലെത്തും. ഒരു രൂപ, രണ്ടു രൂപ, അഞ്ചു രൂപ, 10 രൂപ, 20 രൂപ എന്നിവയുടെ പുത്തൻ നാണയങ്ങളാണ് ഉടൻ വിപണിയിലെത്തുക.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ് പുതിയ നാണയങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കേന്ദ്ര ധനകാര്യമന്ത്രാലയം എന്നിവയാണ് നാണയങ്ങൾ പുറത്തിറക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

പുതിയ നാണയങ്ങൾ ഉടൻ വിപണിയിലെത്തും; കാഴ്ച്ചശക്തിയില്ലാത്തവർക്ക് എളുപ്പം തിരിച്ചറിയാം

നാണയത്തിന്റെ മുൻവശത്ത് അശോകസ്തംഭവും സത്യമേവ ജയതേയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇടതുവശത്ത് ഹിന്ദിയിൽ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷിൽ ഇന്ത്യയെന്നും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വൃത്താകൃതിയിലാണ് 20 രൂപ ഒഴിച്ചുള്ള മറ്റു നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള നാണയ മാതൃകകളിൽ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയതാണ് പുതിയ 20 രൂപയുടെ നാണയം. 27 മില്ലിമീറ്റർ വ്യാസത്തിലുള്ള 20 രൂപ നാണയത്തിന് 8.54 ഗ്രാമാണ് ഭാരം. ചെറിയ തുകയിൽ നിന്ന് വലുതിലേക്ക് പോകും തോറും വലിപ്പവും ഭാരവും കൂടുതലാണ്.

malayalam.goodreturns.in

Read more about: coin നാണയം
English summary

New Rs. 1 Coin To be Available Soon: Check Its Features

On March 6, the finance ministry came up with the notification to release 5 new coins in denominations of Rs. 1, Rs. 2, Rs. 5, Rs. 10 and Rs. 20.
Story first published: Tuesday, March 12, 2019, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X