കിടുവാണ് ഈ ജാപ്പനീസ് ആപ്പ്; കടയില്‍ കക്കാന്‍ വരുന്നവരെ കണ്ടാലറിയാം എഐ ഗാര്‍ഡാമാന്!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടോക്കിയോ: കുറ്റകൃത്യം ചെയ്യുന്നതിനു മുമ്പെ കുറ്റവാളികളെ കണ്ടെത്തുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള ഹോളിവുഡ് സിനിമയാണ് മൈനോറിറ്റി റിപ്പോര്‍ട്ട്. കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് സാധ്യമാവുന്നത്. എന്നാല്‍ കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നവരെ കണ്ടെത്താനുള്ള പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി.

 


ശരീര ചനങ്ങള്‍ നിരീക്ഷിക്കും

ശരീര ചനങ്ങള്‍ നിരീക്ഷിക്കും

കടയിലെത്തുന്നവരുടെ ശരീരചലനങ്ങള്‍ മനസ്സിലാക്കി അവരില്‍ നിന്ന് മോഷ്ടാക്കളെ മുന്‍കൂട്ടി കണ്ടെത്തുന്ന സാങ്കേതികവിദ്യയാണ് ജപ്പാന്‍ കമ്പനി വികസിപ്പിച്ചിരിക്കുന്നത്. സുരക്ഷാ കാമറകള്‍ വച്ച് ആളുകളെ നിരീക്ഷിച്ചാണ് ഇത് കണ്ടെത്തുക. സംശയാസ്പദമായ ശരീര ചലനങ്ങള്‍ ഉള്ളവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ടെത്തി അധികൃതരെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ഈ സംവിധാനം.

കക്കാന്‍ വരുന്നവനെ കണ്ടാലറിയാം

കക്കാന്‍ വരുന്നവനെ കണ്ടാലറിയാം

അതുവഴി മോഷണം നടത്താന്‍ സാധ്യതയുള്ളവര്‍ക്കുമേല്‍ ഒരു കണ്ണുവയ്ക്കാന്‍ കടയുടമകള്‍ക്കു സാധിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. താന്‍ നിരീക്ഷിക്കപ്പെടുന്നുവെന്നു മനസ്സിലാക്കുന്ന മോഷ്ടാവ് അതില്‍ നിന്ന് പിന്തിരിയാനാണ് സാധ്യത. ഇനി മോഷ്ടിച്ചാല്‍ തന്നെ കള്ളനെ കൈയോടെ പിടികൂടുകയും ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായകമാണ്.

കള്ളനെ കണ്ടെത്താന്‍ എഐ ഗാര്‍ഡ്മാന്‍

കള്ളനെ കണ്ടെത്താന്‍ എഐ ഗാര്‍ഡ്മാന്‍

ജപ്പാനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വാക്കാണ് എഐ ഗാര്‍ഡ്മാന്‍ എന്ന പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. യൊകൊഹാമയിലെ ഒരു ഷോപ്പില്‍ നിന്ന് കക്കാന്‍ വന്നവനെ ഇതുപയോഗിച്ച് പിടികൂടിയതോടെയാണ് എഐ ഗാര്‍ഡ്മാന്‍ താരമായത്. അതോടെ ഇതിന് ഡിമാന്റ് കൂടി. നിലവില്‍ ആയിരക്കണക്കിന് കടകളില്‍ കള്ളനെ പിടിക്കാന്‍ ഈ ഗാഡ്മാനെ നിയോഗിച്ചുകഴിഞ്ഞു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ജപ്പാനിലെ ഒരു ലക്ഷം കടകളില്‍ ഇവ സ്ഥാപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

മോഷണ നിരക്ക് 40% കുറഞ്ഞു

മോഷണ നിരക്ക് 40% കുറഞ്ഞു

എഐ ഗാര്‍ഡ്മാന്‍ വന്നതിനു ശേഷം ജപ്പാന്‍ സ്റ്റോറുകളില്‍ മോഷണ നിരക്ക് 40 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗാര്‍ഡ്മാന്‍ പിടികൂടുമെന്ന ഭയം എല്ലാ മോഷ്ടാക്കളെയും മര്യാദാരാമന്‍മാരാക്കി മാറ്റിയിരിക്കുകയാണത്രെ. മോഷണം നടത്തുന്നതിനു മുമ്പു തന്നെ കള്ളനായി ചിത്രീകരിക്കപ്പെടുന്നതിലെ ജാള്യതയോര്‍ത്ത് പലരും മാറി നടക്കുകയാണെന്നാണ് ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കടകളിലെ മോഷണം ചില്ലറയല്ല

കടകളിലെ മോഷണം ചില്ലറയല്ല

ജപ്പാനിലെ ഈ കണ്ടുപിടുത്തം ആഗോള ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ലെന്നാണ് റിപ്പോര്‍ട്ട്. കാരണം അത്രമാത്രം വ്യാപകമാണ് കടകളിലെ മോഷണം. എത്ര നിരീക്ഷണ കാമറകളുണ്ടെങ്കിലും മോഷണങ്ങളില്‍ പലതും പിടിക്കപ്പെടാറില്ല. സിസിടിവി കാമറകള്‍ മുഴുവന്‍ നിരന്തരമായി ട്രാക്ക് ചെയ്യുക സാധ്യമല്ലെന്നതു തന്നെ കാരണം. 2017ല്‍ മാത്രം കടകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ 34 ബില്യണ്‍ ഡോളറിന്റേതാണെന്നാണ് കണക്ക്.

ദിവസം 2 ജിബി ഡേറ്റാ; റിലയൻസ് ജിയോയുടെ സൂപ്പർ ഓഫറുകൾ ഇതാ..ദിവസം 2 ജിബി ഡേറ്റാ; റിലയൻസ് ജിയോയുടെ സൂപ്പർ ഓഫറുകൾ ഇതാ..

Read more about: startup app ആപ്പ്
English summary

ai can spot potential thieves before they act

ai can spot potential thieves before they act
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X