മോദി സര്‍ക്കാര്‍ കണക്കുകളില്‍ വെള്ളം ചേര്‍ക്കുന്നുവോ? ഉണ്ടെന്ന് നൂറിലേറെ സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞര്‍!

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തിന്റെ നയപരമായ തീരുമാനങ്ങളില്‍ നിര്‍ണായകമാവേണ്ട സ്ഥിതിവിവരക്കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് 108 പ്രമുഖ സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞര്‍. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുമനുസരിച്ച് രാജ്യത്തെ സാമ്പത്തിക-സ്ഥിതിവിവരക്കണക്കുകളില്‍ വെള്ളം ചേര്‍ക്കുകയോ അവ തടഞ്ഞുവയ്ക്കുകയോ ചെയ്യുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരനെതിരേ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം.

ജോലി സ്ഥലത്ത് നിങ്ങൾ ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ;പണി പോകും ഉറപ്പ്

സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം
 

സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം

രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധരാണ് ഇതുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്ഥിതിവിവരക്കണക്ക് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തിരിച്ചുപിടിക്കാനും ഔദ്യോഗിക കണക്കുകളിലേക്കുള്ള പ്രവേശനം സാധ്യമാക്കാനും രാഷ്ട്രീയ-ആശയ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

കണക്കുള്‍ സമഗ്രമായിരിക്കണം

'ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥാപനങ്ങളുടെ സല്‍പേരിന് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ കളങ്കം സംഭവിച്ചിരിക്കുന്നതു. എന്നു മാത്രമല്ല, സാമ്പത്തിക നയരൂപീകരണത്തിനാവശ്യമായ കണക്കുകള്‍ ലഭിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ക്ക് സമഗ്രത നിര്‍ണായകമാണ്. സത്യസന്ധമായ ജനാധിപത്യ ആശയസംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അത് ഒഴിച്ചുകൂടാനാവാത്തതുമാണ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, നാഷനല്‍ സാമ്പ്ള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അതീതമായിരിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്'- പ്രസ്താവന വ്യക്തമാക്കി.

108 സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞര്‍

അബിജിത്ത് ബാനര്‍ജി, പ്രണബ് ബര്‍ധാന്‍, ജെയിംസ് ബോയ്‌സ്, ജയതി ഘോഷ്, അമര്‍ത്യ ലാഹിരി, സുധ നാരാണന്‍, അഷിം സൂദ്, ജയന്‍ ജോസ് തോമസ് തുടങ്ങിയ 108 പ്രമുഖ സാമ്പത്തിക വിദഗ്ധരും സാമൂഹ്യ ശാസ്ത്രജ്ഞരുമാണ് മോദി സര്‍ക്കാരിനെതിരായ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

വിവരങ്ങള്‍ സര്‍ക്കാരിന് എതിരാവരുത്!
 

വിവരങ്ങള്‍ സര്‍ക്കാരിന് എതിരാവരുത്!

സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ഏതെങ്കിലും രീതിയില്‍ സംശയം ജനിപ്പിക്കുന്ന കണക്കുകള്‍ ശരിയല്ലാത്ത രീതിയില്‍ മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാക്കുകയോ അവയെ മൂടിവയ്ക്കുകയോ ചെയ്യുന്നതായിട്ടാണ് നിലവിലെ അനുഭവം. എന്നാല്‍ മുന്‍കാലങ്ങളില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും സ്ഥിതിവിവരക്കണക്കുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സികള്‍ സമഗ്രതയ്ക്ക് പേരെടുത്തവയായിരുന്നു.

തൊഴില്‍ റിപ്പോര്‍ട്ട് വിവാദം

രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സ് കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മോദി സര്‍ക്കാര്‍ പൂഴ്ത്തിവച്ചത് വന്‍ വിവാമായിരുന്നു. മോദി സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവെച്ച തൊഴില്‍ സ്ഥിതിവിവരക്കണക്കുകള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

രാജ്യത്തിന്റെ കഴിഞ്ഞ 45 കൊല്ലത്തെ ചരിത്രത്തില്‍ തൊഴില്‍ രംഗത്ത് ഇത്രയേറെ പ്രതിസന്ധി നിറഞ്ഞ വര്‍ഷം വേറെയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. 2018 ജൂണില്‍ അവസാനിച്ച റിപ്പോര്‍ട്ട് കാലയളവില്‍ രാജ്യത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനിമായി വര്‍ധിച്ചുവെന്നാണ് എന്‍എസ്സി തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് തങ്ങള്‍ക്ക് അനുകൂലമല്ലെന്നതിനാല്‍ പുറത്തിറക്കാന്‍ വിസമ്മതിച്ച മോദി സര്‍ക്കാരിനോടുള്ള പ്രതിഷേധമായി കമ്മീഷന്റെ ആക്ടിംഗ് ചെയര്‍മാന്‍ പി സി മോഹനന്‍ സ്ഥാനം രാജവച്ചിരുന്നു.

English summary

credibility of India’s official data

A group of 108 economists and social scientists on Thursday questioned the credibility of India’s official data. The economists, from top Indian and foreign institutes, also called upon their colleagues from across the ideological spectrum to impress upon the government, irrespective of the party in power, “to restore access and integrity to public statistics, and re-establish institutional independence and integrity to the statistical organisations”
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more