ലാന്റിംഗ് ഗിയര്‍ താഴ്ത്താന്‍ മറന്നു; ബോയിംഗ് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ട് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വിമാനം റണ്‍വേയോടടുത്തിട്ടും ലാന്റിംഗ് ഗിയര്‍ താഴ്ത്താന്‍ മറന്ന എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹോങ്കോംഗ് എയര്‍പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്യുന്നതിനിടയിലായിരുന്നു രണ്ടു പൈലറ്റുമാര്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചത്.

 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ചുറ്റിക്കറങ്ങാന്‍ ഐആര്‍സിടിസിയുടെ പുതിയ ട്രെയിനുകള്‍

ലാന്റ് ചെയ്യുന്നതിന് മുമ്പ് വിമാനം നിലത്തു നിന്ന് 2000 അടി ഉയരത്തില്‍ എത്തുമ്പോള്‍ തന്നെ ലാന്റിംഗ് ഗിയര്‍ താഴ്ത്തണമെന്നാണ് നിയമം. എന്നാല്‍ വിമാനം 800 അടിയിലെത്തിയിട്ടും ബോയിംഗ് 787 വിമാനത്തിന്റെ പൈലറ്റുമാര്‍ ലാന്റിംഗ് ഗിയര്‍ താഴ്ത്തിയില്ല. കോക്പിറ്റിലെ ഓട്ടോമാറ്റിക് അലാറം സിസ്റ്റത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ മാത്രമാണ് തങ്ങളുടെ വീഴ്ച പൈലറ്റുമാര്‍ക്ക് മനസ്സിലായത്. പെട്ടെന്നു തന്നെ ഗിയര്‍ താഴ്ത്തിയെങ്കിലും അപ്പോഴേക്കും വിമാനം റണ്‍വേയില്‍ തൊട്ടുതൊട്ടില്ല എന്ന നിലയിലായിരുന്നു. വിമാനം നിലത്തിറങ്ങിയെങ്കിലും തലനാരിഴയ്ക്കാണ് അപകടങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടത്.

 ബോയിംഗ് വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ട് എയര്‍ ഇന്ത്യാ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലാന്റിംഗ് ഗിയര്‍ പൂര്‍ണമായും താഴ്ത്തിയാല്‍ മാത്രമേ ഇരുവശങ്ങളിലുമുള്ള ടയറുകള്‍ പുറത്തേക്ക് നീണ്ട് വിമാനത്തില്‍ നിലത്തിറക്കാന്‍ സജ്ജമാവുകയുള്ളൂ. ഗുരുതരമായ വീഴ്ചയാണ് പൈലറ്റുമാരുടെ ബാഗത്തുനിന്നുണ്ടായതെന്ന് എയര്‍ ഇന്ത്യയും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും കുറ്റപ്പെടുത്തി. വിമാനത്തിന്റെ ലാന്റിംഗ് ഗിയര്‍ താഴ്ത്താന്‍ മറുന്നവെന്നതു മാത്രമല്ല, പൈലറ്റുമാര്‍ക്ക് സംഭവിച്ച പിഴവ്. മറിച്ച് അത്തരമൊരു വീഴ്ച ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഗിയര്‍താഴ്ത്തി വിമാനം ഒറ്റയടിക്ക് ഇറക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. മറിച്ച് ഒരു വട്ടം കൂടി വട്ടമിട്ടുപറന്ന ശേഷം അപകടരഹിതമായി ലാന്റിംഗ് സാധ്യമാവുന്ന വിധത്തിലേക്ക് വിമാനത്തെ തിരിച്ചെത്തിച്ച ശേഷമാണ് നിലത്തിറക്കേണ്ടതെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നതും ഇരുവര്‍ക്കുമെതിരായ നടപടിക്ക് കാരണമായി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

English summary

air india pilots foget to extend landing gear

air india pilots foget to extend landing gear
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X