നിങ്ങളുടെ ഇമെയിൽ ഹാക്ക് ചെയ്തിരിക്കുന്നു, പാസ് വേര്‍ഡ് ഉടന്‍ മാറ്റണം, ഈ തട്ടിപ്പില്‍ വീഴരുതേ...

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ഏതെങ്കിലും എസി മുറിയുടെ സുരക്ഷിതത്വത്തിലിരുന്ന് ചെയ്യാവുന്ന കുറ്റകൃത്യം എന്ന നിലയില്‍ ഇത് കണ്ടെത്തി നടപടി എടുക്കാനും അത്ര എളുപ്പമല്ല. തട്ടിപ്പിന്റെ ഒരു രീതി ആളുകള്‍ മനസ്സിലാക്കിവരുമ്പോള്‍ മറ്റൊരു പുതിയ രീതിയില്‍ അവര്‍ വരും. ഇങ്ങനെ വേഷം മാറി വന്ന തട്ടിപ്പുകളിലൊന്നാണ് പുതിയ ഇ മെയിലിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

നിങ്ങളുടെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റം ഹാക്ക് ചെയ്തിരിക്കുന്നു, നിങ്ങളുടെ രഹസ്യങ്ങളെല്ലാം എനിക്കറിയാം. അതുകൊണ്ട് ഇത്ര പണം നല്‍കണം എന്നിങ്ങനെയുള്ള ഇമെയില്‍ സന്ദേശമാണ് തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍. നിങ്ങളുടെ തന്നെ ഇ മെയിലില്‍ നിന്നാണ് ഈ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയെന്നതാണ് ഏറെ കൗതുകകരം. എന്നാല്‍ ഇതുകണ്ട് ഞെട്ടേണ്ട കാര്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിങ്ങളുടെ ഇ മെയില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അതില്‍ നിന്നാണ് ഈ സന്ദേശം അയക്കുന്നതെന്നാണ് കണ്ടെത്തല്‍.

നിങ്ങളുടെ ഇമെയിൽ  ഹാക്ക് ചെയ്തിരിക്കുന്നു, ഈ തട്ടിപ്പില്‍ വീഴരുതേ...

നിങ്ങളുടെ റൗട്ടറിലെ പിഴവ് മുതലെടുത്ത് കംപ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നുഴഞ്ഞുകയറാന്‍ സാധിച്ചുവെന്നായിരിക്കും ഇ മെയിലിലെ അവകാശവാദം. അതുവഴി നിങ്ങളുടെ കംപ്യൂട്ടറിലെ പാസ് വേഡുകള്‍, ചിത്രങ്ങള്‍, നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അവകാശപ്പെടും. മാത്രമല്ല, നിങ്ങളുടെ കംപ്യൂട്ടറിന്റെ കാമറ ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും അതെല്ലാം പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയാണ് കാശ് തട്ടിയെടുക്കാന്‍ ശ്രമിക്കുക.

ആകെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം നിങ്ങളുടെ ഇമെയില്‍, മൊബൈല്‍ നമ്പര്‍ പോലുള്ള വിവരങ്ങള്‍ മറ്റേതെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നുകിട്ടിയത് ഉപയോഗിച്ചാവും തട്ടിപ്പിന്റെ പുതിയ ഈ രീതി പരീക്ഷിച്ചിട്ടുണ്ടാവുക എന്നതാണ്. അതിനാല്‍ ഇത്തരം സന്ദേശങ്ങള്‍ കണ്ടാലുടന്‍ ഇമെയിലിന്റെ പാസ്‌വേഡ് മാറ്റി സുരക്ഷിതമാക്കുകയെന്നതാണ് പരിഹാരം.

English summary

mail scams send you an email from your own account

ആmail scams send you an email from your own account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X