സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം; 90 കമ്പനികളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്നൊഴിവാക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പുതിയ സംരംഭങ്ങളുമായി രംഗത്തുവരാനാഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസിന്റെ പുതിയ തീരുമാനം. രാജ്യത്തെ 90 സ്റ്റാര്‍ട്ടപ്പുകളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്നൊഴിവാക്കിക്കൊണ്ടാണ് സിബിഡിടി ചെറുകിട സംരംഭകര്‍ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്ന പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ സംരംഭങ്ങളെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമേഷന്‍ വകുപ്പിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം; 90 കമ്പനികളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്നൊഴിവാക്കും

ഇതനുസരിച്ച് മൂലധന സമാഹരണം, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന് കൈമാറണം. ഇത് പരിശോധിച്ച ശേഷമാണ് നികുതിയിളവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. അണ്‍ലിസ്റ്റഡ് സ്റ്റാര്‍ട്ടപ്പുകള്‍ മൂലധനസമാഹരണത്തിന്റെ ഭാഗമായി സ്വരൂപിക്കുന്ന തുകയ്ക്ക് നല്‍കേണ്ട നികുതിയാണ് എയ്ഞ്ചല്‍ ടാക്‌സ്. ആദായനികുതി നിയമത്തിന്റെ 56(2)7 സെക്ഷന്‍ പ്രകാരം നല്‍കേണ്ട ഈ നികുതി ഒഴിവാക്കി നല്‍കുന്നത് പുതുസംരംഭകര്‍ക്ക് വലിയ ആശ്വാസമാവും.

റെയില്‍വേ ഇ ടിക്കറ്റിലെ പേരുമാറ്റാന്‍ സൗകര്യം; ബോര്‍ഡിംഗ് സ്‌റ്റേഷനും മാറ്റാംറെയില്‍വേ ഇ ടിക്കറ്റിലെ പേരുമാറ്റാന്‍ സൗകര്യം; ബോര്‍ഡിംഗ് സ്‌റ്റേഷനും മാറ്റാം

രാജ്യത്തെ പല സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും എയ്ഞ്ചല്‍ ടാക്‌സ് നല്‍കണമെന്നാവശ്യപ്പെടുന്ന നോട്ടീസുകള്‍ ആദായനികുതി വകുപ്പ് നേരത്തേ അയച്ചിരുന്നു. ഇത് വലിയ പ്രതിസന്ധിയായി നില്‍ക്കുന്ന സമയത്താണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിനകം നോട്ടീസ് ലഭിച്ചവരുടെ കാര്യത്തില്‍ നികുതി അടയ്ക്കാന്‍ നിര്‍ബന്ധം ചെലുത്തേണ്ടതില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അവയ്ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

English summary

cbdt gives 90 startups immunity from angel tax

cbdt gives 90 startups immunity from angel tax
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X