കൂര്‍ക്കംവലിയുടെ ആഴമളക്കാന്‍ സാറ- പുതിയ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആരോഗ്യം കാക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നവരാണോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ പുതിയ മൊബൈല്‍ ആപ്പുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ ഹെല്‍ത്ത്‌ടെക്ക് കമ്പനിയായ റെസ്‌മെഡ് ഇന്ത്യ.

സറ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം; 90 കമ്പനികളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്നൊഴിവാക്കും സറ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം; 90 കമ്പനികളെ എയ്ഞ്ചല്‍ ടാക്‌സില്‍ നിന്നൊഴിവാക്കും

കൂര്‍ക്കംവലി അത്ര നല്ലതല്ല

കൂര്‍ക്കംവലി അത്ര നല്ലതല്ല

കൂര്‍ക്കംവലി ഉറക്കത്തെയും അതുവഴി ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമായതാണ്. അത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്കു പോലും കാരണമായേക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ കൂര്‍ക്കംവലിയുടെ പ്രശ്‌നമുള്ളവര്‍ അത് എത്രത്തോളം അപകടകരമാണെന്ന് പരിശോധനയിലൂടെ കണ്ടെത്തുകയും അതിനനുസരിച്ച് ചികില്‍സ തേടുകയും വേണമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ ഉപദേശം.

ഉറക്കം കെടുത്തുന്ന വില്ലന്‍

ഉറക്കം കെടുത്തുന്ന വില്ലന്‍

കൂര്‍ക്കംവലിക്ക് സ്ലീപ് അപ്നിയ അഥവാ ഉറക്കക്കുറവ് എന്ന രോഗാവസ്ഥയുമായി ബന്ധമുണ്ടെന്നാണ് വൈദ്യശാസ്ത്രത്തിന്റെ കണ്ടെത്തല്‍. അതായത് മൂക്കിലൂടെയോ വായയിലൂടെയോ ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തെ വഴിയിലുള്ള ടിഷ്യൂകള്‍ തടസ്സപ്പെടുത്തുമ്പോഴാണ് കൂര്‍ക്കംവലിയുണ്ടാവുന്നത്. ഇത് കൂടിവരുന്നതോടെ ശ്വാസോഛ്വാസം ഏതാനും സെക്കന്റുകള്‍ നിലച്ചുപോവുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് ഉണരുന്നതിന് കാരണമാവും.

ഗാഢനിദ്ര ലഭിക്കാതാവും

ഗാഢനിദ്ര ലഭിക്കാതാവും

ഇങ്ങനെ ഉറക്കില്‍ നിന്ന് ഇടയ്ക്കിടെ ഉണരുന്നത് പക്ഷെ, കൂര്‍ക്കം വലിക്കുന്നവര്‍ അറിയുന്നില്ല. എന്നാല്‍ ഇതുകാരണം ആരോഗ്യത്തിന് അനിവാര്യമായ ഗാഢനിദ്ര ഒരിക്കലും ഇവര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണുണ്ടാക്കുക. എപ്പോഴും പാതിഉറക്കം മാത്രമായിരിക്കും ഇവര്‍ക്ക് കിട്ടുക. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. രാവിലെ ഉറങ്ങി എഴുന്നേറ്റാലും ഉറക്കം മതിയാവാത്ത അവസ്ഥ. ഇത് ശരീരത്തിന്റെയും മനസ്സിന്റെയും ഉന്‍മേഷന്‍ ഇല്ലാതാക്കുകയും ചെയ്യും.

ഗുരുതര അസുഖങ്ങള്‍ക്ക് കാരണം

ഗുരുതര അസുഖങ്ങള്‍ക്ക് കാരണം

ഇങ്ങനെ കൂര്‍ക്കംവലിക്കുന്നവര്‍ക്കുണ്ടാവുന്ന ഉറക്കക്കുറവ് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നതായി ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരക്കാരില്‍ പ്രമേഹം, അമിതവണ്ണം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ ഉണ്ടാവാന്‍ ഈ കൂര്‍ക്കംവലി കാരണമാവുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തോത് കൂടുന്നതിന് അനുസരിച്ച് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയുള്ളതായാണ് കണ്ടെത്തല്‍.

സാറ ആപ്പ് കൂര്‍ക്കം വലി നിരീക്ഷിക്കും

സാറ ആപ്പ് കൂര്‍ക്കം വലി നിരീക്ഷിക്കും

റെസ് മീഡിയ ഇന്ത്യ എന്ന ഹെല്‍ത്ത്‌ടെക്ക് സ്ഥാപനം തയ്യാറാക്കിയിരിക്കുന്ന സാറ (സ്ലീപ് അപ്നിയ റിസ്‌ക്ക് അസെസ്‌മെന്റ്) മൊബൈല്‍ ആപ്പ്, ഒരാളില്‍ കൂര്‍ക്കംവലിയുടെ തോതും അതുമൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയും കണ്ടെത്തുകയാണ് ചെയ്യുന്നത്. ഒരു ചെലവുമില്ലാതെ ഇത് സാധ്യമാവുന്നുവെന്നതാണ് ആപ്പിന്റെ സവിശേഷത. ഇതില്‍ രേഖപ്പെടുത്തുന്ന കൂര്‍ക്കംവലിയുടെ സ്‌കോര്‍ അനുസരിച്ച് ചികില്‍സ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനാവും.

ലാബില്‍ ഉറക്കം അളക്കാന്‍ ചെലവേറെ

ലാബില്‍ ഉറക്കം അളക്കാന്‍ ചെലവേറെ

ഈ രീതിയില്‍ ലബോറട്ടറിയില്‍ ചെന്ന് കൂര്‍ക്കംവലിയും അതുമുഖേനയുണ്ടാവുന്ന ഉറക്കം നഷ്ടവും ലബോറട്ടറിയില്‍ ചെന്ന് പരിശോധിക്കാന്‍ വലിയ ചെലവു വരുന്ന സ്ഥാനത്താണ് പ്രാഥമിക നിരീക്ഷണത്തിന് സഹായകമായി മൊബൈല്‍ ആപ്പ് വന്നിരിക്കുന്നത്. പരിശോധനയുടെ സ്വഭാവം അനുസരിച്ച് 7000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ഇത്തരത്തില്‍ സ്ലീപ് അപ്‌നിയയുടെ തോത് മനസ്സിലാക്കാനായി നിലവില്‍ ഈടാക്കുന്നത്.

ആപ്പ് ഉപയോഗിക്കാന്‍ എളുപ്പം

ആപ്പ് ഉപയോഗിക്കാന്‍ എളുപ്പം

വലിയ സങ്കീര്‍ണതകളില്ലാത്ത ആപ്പാണ് സാറ. ഐഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും ഇത് ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കിയ ശേഷം ഉറങ്ങാന്‍ കിടക്കുന്ന വേളയില്‍ ആപ്പ് ഓണ്‍ ചെയ്ത് കിടക്കയ്ക്ക് സമീപം വച്ചാല്‍ മാത്രം മതി. രാവിലെ ആപ്പ് റെക്കോഡിംഗ് സ്‌റ്റോപ്പ് ചെയ്യണം. മൂന്നു മിനുട്ടോളം നേരം കൂര്‍ക്കംവലി റെക്കോഡ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്. ആപ്പുവഴി നമ്മുടെ ഉറക്കത്തിന്റെ നിലവാരം അറിയാനാവും. പ്രത്യേക അല്‍ഗൊരിതം ഉപയോഗിച്ചാല്‍ ഇത് സാധ്യമാവുന്നത്.

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനവുമായി ഷവോമിയും; എംഐ പേ നിങ്ങൾക്കും ഉപയോ​ഗിക്കാംഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനവുമായി ഷവോമിയും; എംഐ പേ നിങ്ങൾക്കും ഉപയോ​ഗിക്കാം

English summary

sara app that scores your snore

sara app that scores your snore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X