സ്വന്തമായി ഒരു വീട് എല്ലാവരുടെ എക്കാലത്തെയും ആഗ്രഹമാണ്. നിങ്ങൾക്കും അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ ഇതാണ് ബെസ്റ്റ് ടൈം. കാരണം ഇവയാണ്.
വിലയിൽ കുറവ്
വീടുകളുടെ വിലയിലുള്ള കുറവാണ് വീട് വാങ്ങാൻ പ്ലാനുള്ളവർക്ക് ഏറ്റവും വലിയ ആശ്വാസം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രമുഖ നഗരങ്ങളിലെ വീടുകളുടെ ശരാശരി വിലയിൽ 7 ശതമാനം കുറവാണുള്ളത്.
ഭവനവായ്പ പലിശ നിരക്ക്
വീട് വായ്പ എടുത്ത് വാങ്ങാൻ ഇരിക്കുന്നവർക്കും ഇത് നല്ല സമയമാണ്. കാരണം ഭവന വായ്പാ പലിശ നിരക്കിലും ഈ വർഷം കുറവുണ്ട്. 2014ൽ ഭവന വായ്പാ പലിശ നിരക്ക് ശരാശരി 10.3 ശതമാനം ആയിരുന്നു. എന്നാൽ 2018 ആയപ്പോഴേയ്ക്കും പലിശ നിരക്ക് 8.85 ശതമാനമായി കുറഞ്ഞു. ഇതിലും അൽപ്പം കൂടി കുറഞ്ഞ നിരക്കിലാണ് ഈ വർഷം ഭവന വായ്പകൾ ലഭിക്കുക.
വില കുറയാൻ കാരണം
വിൽപ്പന കുറഞ്ഞതും സാധനങ്ങളുടെ വിലയിലുള്ള കുറവുമാണ് വീടുകളുടെ വില കുറയാൻ പ്രധാന കാരണം. അതേ സമയം, ഈ വർഷത്തെ വിലക്കുറവ് ഫ്ലാറ്റുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാൻ ഇടയുണ്ട്.
വില നിർമ്മാണ ചെലവിനെ ആശ്രയിച്ചല്ല
ഒരു വസ്തുവിന്റെ അല്ലെങ്കിൽ ഒരു റിയൽ എസ്റ്റേറ്റ് യൂണിറ്റിന്റെ വില ഉപഭോക്താവിന്റെ ആവശ്യകതയെയും മാർക്കറ്റിന്റെ ചലനാത്മകതയെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അല്ലാതെ നിർമ്മാണ ചെലവിനെ ആശ്രയിച്ചല്ലെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
malayalam.goodreturns
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
