ഇകൊമേഴ്‌സ് സ്ഥാപനങ്ങളില്‍ നിന്ന് 14 ലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ത്തി 200 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി യുപിയില്‍ പിടിയില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്‌നൗ: വിവിധ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ തട്ടിപ്പ് നടത്തിയ വന്‍ സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ യുപിയില്‍ പിടിയിലായി. രാജ്യത്ത് നടന്ന വന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നിന്റെ വിവരങ്ങളാണ് ഇതോടെ ചുരുളഴിഞ്ഞിരിക്കുന്നത്.

<br>135 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്; എയ്ഞ്ചല്‍ ടാക്‌സ് അടക്കേണ്ടതില്ലെന്ന് സിബിഡിടി
135 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്; എയ്ഞ്ചല്‍ ടാക്‌സ് അടക്കേണ്ടതില്ലെന്ന് സിബിഡിടി

അറസ്റ്റിലായത് യുപിയില്‍

അറസ്റ്റിലായത് യുപിയില്‍

അനിക് വേള്‍ഡ് കമ്പനി എന്ന തട്ടിപ്പുസ്ഥാപനത്തിന്റെ ഡയരക്ടര്‍ നന്ദന്‍ റാവു പട്ടേലാണ് ഉത്തര്‍ പ്രദേശ് പോലിസിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായത്. ഇയാളുടെ നേതൃത്വത്തില്‍ രാജ്യത്തെ 14 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഹാക്കിംഗിലൂടെ ചോര്‍ത്തി അവ ഉപയോഗിച്ച് 200 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലിസ് കണ്ടെത്തി.

 

 

ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തി

ഓണ്‍ലൈന്‍ വിവരങ്ങള്‍ ചോര്‍ത്തി

പ്രധാന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, ഹോംഷോപ്18 തുടങ്ങിയവയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഇയാള്‍ക്കു കീഴിലുള്ള ഹാക്കര്‍മാരുടെ സംഘം ചോര്‍ത്തിയത്. ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് മൂന്ന് രൂപ തോതില്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാരില്‍ നിന്ന് നിന്ന് വാങ്ങുകയാണ് ഇയാളുടെ രീതി. എന്നിട്ട് ഈ വിവരങ്ങള്‍ വ്യാജ കോള്‍ സെന്ററുകള്‍ക്ക് ആറ് രൂപ നിരക്കില്‍ ഇയാള്‍ വില്‍പ്പന നടത്തും.

തട്ടിപ്പ് 10 വര്‍ഷം മുമ്പ് തുടങ്ങി

തട്ടിപ്പ് 10 വര്‍ഷം മുമ്പ് തുടങ്ങി

ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് കോള്‍ സെന്ററുകള്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിപ്പുകള്‍ നടത്തിയത്. ഡിജിറ്റല്‍ പ്രൊമോഷന്‍ ബള്‍ക് എസ്എംഎസ് കമ്പനി എന്ന പേരിലാണ് അനിക് വേള്‍ഡ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡിവൈഎസ്പി രാജ്കുമാര്‍ മിശ്ര പറഞ്ഞു. 10 വര്‍ഷത്തിലേറെയായി തുടങ്ങിയ ഈ തട്ടിപ്പുകളെ കുറിച്ച് നേരത്തേ തന്നെ വിവരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് മുഖ്യസൂത്രധാരനെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് കഴിഞ്ഞത്. 2008ല്‍ വാരാണസിയിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പോലിസ് പറഞ്ഞു.

200 കോടിയിലേറെ രൂപ തട്ടിച്ചു

200 കോടിയിലേറെ രൂപ തട്ടിച്ചു

ഓണ്‍ലൈന്‍ സ്ഥാപനങ്ങളില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് കസ്റ്റമര്‍മാരെ ഫോണില്‍ വിളിച്ചാണ് കോള്‍ സെന്റര്‍ സംഘം അവരെ കെണിയില്‍ വീഴ്ത്തിയത്. തങ്ങള്‍ നടത്തിയ ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ വിപലിടിച്ച ഗിഫ്റ്റ് ലഭിച്ചിട്ടുണ്ടെന്നോ നറുക്കെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നോ മറ്റോ പറഞ്ഞാണ് ആളുകളെ ഇവര്‍ കബളിപ്പിച്ചത്. ഇവ ക്ലെയിം ചെയ്യാന്‍ നിശ്ചിത തുക രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണമെന്നു പറഞ്ഞ് ആളുകളില്‍ നിന്ന് പണം കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ 200 കോടിയിലേറെ രൂപയുടെ തട്ടിപ്പുകള്‍ സംഘം നടത്തിയതായും എസ്ടിഎഫ് പറഞ്ഞു.

ഇരകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍

ഇരകള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍

ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായതെന്നും പോലിസ് കണ്ടെത്തി. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു പുറമെ, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ഉപഭോക്തൃ വിവരങ്ങളും സംഘം ചോര്‍ത്തി തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായും പോലിസ് കണ്ടെത്തി. പോലിസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നോയ്ഡ യൂനിറ്റാണ് മുഖ്യസൂത്രധാരന്‍ നന്ദന്‍ റാവു പട്ടേലിനെ അറസ്റ്റ് ചെയ്തത്.

English summary

a gang that procured data of 14 lakh customers illegally and allegedly duped people to the tune of Rs 200 crore through online fraud

a gang that procured data of 14 lakh customers illegally and allegedly duped people to the tune of Rs 200 crore through online fraud
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X