ആർബിഐ വായ്പാ പലിശ നിരക്ക് കുറച്ചത്, തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അനുകൂലമാകുമോ? ചരിത്രം പറയുന്നതിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതീക്ഷിച്ചത് പോലെ തന്നെ തിരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ വായ്പാനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി റിപ്പോ നിരക്ക്. ഇനി മുതൽ ഭവന-വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും.

 

എന്നാൽ വായ്പാ പലിശ നിരക്ക് കുറച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമോ എന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പോൾ ഫലങ്ങളെ സ്വാധീനിക്കാൻ ഒരു പരിധി വരെ പലിശ നിരക്ക് കുറച്ചത് കാരണമായേക്കാമെന്നാണ് വിദ​ഗ്ദരുടെ അഭിപ്രായം.

ആർബിഐ വായ്പാ പലിശ നിരക്ക് കുറച്ചത്, തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് അനുകൂലമാകുമോ? ചരിത്രം പറയുന്നതിങ്ങനെ

2009 ഏപ്രിലിലെ വായ്പാനയ പ്രഖ്യാപനത്തിൽ അന്നത്തെ ആർബിഐ ​ഗവർണർ ഡി. സുബ്ബറാവു പലിശ നിരക്ക് കാൽ ശതമാനം കുറച്ചിരുന്നു. ഇതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് പോൾ ഫലങ്ങളിൽ യുപിഎ സർക്കാരിന് മുൻതൂക്കം ലഭിക്കുകയും ചെയ്തു. അതേ സമയം 2014ൽ രഘുറാം രാജൻ ഏപ്രിലിലെ വായ്പാനയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. അന്ന് പോൾ ഫലങ്ങൾ ബിജെപി അനുകൂലമാകുകയും ചെയ്തു.

റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസ് ചുമതലയേറ്റതിനു ശേഷം നടന്ന രണ്ടാമത്തെ സാമ്പത്തികാവലോകന റിപ്പോർട്ടായിരുന്നു ഇത്തവണത്തേത്. രണ്ട് തവണയും ശക്തികാന്ത ദാസ് പലിശ നിരക്കുകൾ കുറയ്ക്കുകയാണ് ചെയ്തത്.

malayalam.goodreturns.in

English summary

Do RBI rate cuts affect who wins Lok Sabha polls?

An analysis of the last three Lok Sabha elections suggests that the incumbent government wins in those years the RBI announces a rate cut but loses in the years it doesn’t. With the RBI announcing a cut in repo rates on April 4, is it advantage Modi in Lok Sabha 2019?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X