24 മണിക്കൂറിലേറെ പണിമുടക്കി ഫെയ്‌സ്ബുക്ക്; തകരാറുകള്‍ പരിഹരിച്ച് തിരിച്ചെത്തിയതായി അധികൃതര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കിയ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്ട്‌സ്ആപ്പും വീണ്ടും തിരിച്ചെത്തിയതായി അധികൃതര്‍. സര്‍വര്‍ തകരാറാണെന്നാണ് പ്രാധമിക സൂചന. എന്നാല്‍ പണിമുടക്കിയതിന്റെ കാരണമെന്താണെന്ന് ഔദ്യോഗികമായി ഫെയ്‌സ്ബുക്ക് പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ ഡെസ്‌ക് ടോപ്പ് സൈറ്റാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച മുതല്‍ പണി മുടക്കിയത്. എന്നാല്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്പുകള്‍ക്ക് കാര്യമായ പ്രശ്‌നം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കോടികളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകൂട്ടല്‍.

 
24 മണിക്കൂറിലേറെ പണിമുടക്കി ഫെയ്‌സ്ബുക്ക്; തകരാറുകള്‍ പരിഹരിച്ച് തിരിച്ചെത്തിയതായി അധികൃതര്‍

ഇന്ത്യയ്ക്ക് പുറമെ, മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിലും സാങ്കേതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ പലയിടത്തും വൈകിട്ട് നാലിന് ഡെസ്‌ക്ടോപ്പില്‍ ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസവും ഇതേപോലൊരു പ്രതിസന്ധി ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും മെസഞ്ചര്‍, വാട്ട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയെ അത് ബാധിച്ചിരുന്നില്ല. മാത്രമല്ല, ഇതാദ്യമായാണ് ഇത്രയേറെ സമയം ഇവ ലഭിക്കാതാവുന്നത്. ചിലയിടങ്ങളില്‍ 24 മണിക്കൂറിലേറെ ഫെയ്‌സ്ബുക്ക് ലഭിക്കാതെയായി.

1100 ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ സമരം മാറ്റിവച്ചു; തീരുമാനം മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്
ചിലയിടങ്ങളില്‍ ഫെയ്‌സ്ബുക്ക് ലഭ്യമല്ലാതായെന്നും ഉപയോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തകരാറുകള്‍ പരിഹരിച്ചതായും ഫെയ്‌സ്ബുക്ക് വക്താവ് റോയിട്ടേഴ്‌സിന് നല്‍കിയ സന്ദേശത്തില്‍ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് തങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ ലഭിക്കുന്നില്ലെന്ന് അറിയിച്ച് സന്ദേശമയച്ചതെന്ന് വെബ്‌സൈറ്റുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്ടര്‍ ഡോട്ട്‌കോം റിപ്പോര്‍ട്ട് ചെയ്തു.

English summary

facebook users could not access its social networking site on after sunday

facebook users could not access its social networking site on after sunday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X