1100 ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ സമരം മാറ്റിവച്ചു; തീരുമാനം മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആയിരത്തിലേറെ ജെറ്റ് എയര്‍വേയ്സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പണിമുടക്ക് നീട്ടിവച്ചു. പ്രതിസന്ധി മറികടക്കാന്‍ ജെറ്റ് എയര്‍വെയ്‌സ് മാനേജ്‌മെന്റും എസ്ബിഐയും യോഗം ചേരാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജനുവരി മുതല്‍ പൈലറ്റുമാര്‍, എന്‍ജിനിയര്‍മാര്‍, സീനിയര്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. മറ്റു തസ്തികയിലുള്ളവര്‍ക്ക് മാര്‍ച്ചിലെ ശമ്പളവും ലഭിച്ചിട്ടില്ല. തങ്ങള്‍ക്ക് മൂന്നര മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്.

 
1100 ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാര്‍ സമരം മാറ്റിവച്ചു; തീരുമാനം മാനേജ്‌മെന്റുമായുള്ള ചര്‍ച്ച

എപ്പോള്‍ അത് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് (എന്‍എജി) സമരപ്രഖ്യാപനം നടത്തിയത്. പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ 1500 കോടി വായ്പയെടുക്കാന്‍ നേരത്തേ തീരുമാനമായിരുന്നു. ലോണ്‍ പാസായെങ്കിലും ഫണ്ട് റിലീസായി ലഭിക്കാത്തതാണ് കൂടുതല്‍ പ്രതസന്ധിക്ക് കാരണമായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലുള്ള ജെറ്റ് എയര്‍വേയ്സിന്റെ അന്താരാഷ്ട്ര സര്‍വീസുകളില്‍ പലതും കഴിഞ്ഞ ആഴ്ചയോടെ നിര്‍ത്തിയിരുന്നു.

ഇന്ത്യക്കെതിരേ ലോകവ്യാപാര സംഘടനയില്‍ യു.എസ്; വികസ്വര രാജ്യ പദവി എടുത്തുകളയണമെന്ന്

കമ്പനി വിഷയത്തില്‍ ഒരു ഇടപെടലും നടത്താത്തതാണ് കടുത്ത നടപടികളിലേക്ക് പോകന്‍ പൈലറ്റുമാരെ നിര്‍ബന്ധിതരാക്കിയതെന്ന് എന്‍എജി വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പനി നിരവധി സര്‍വീസുകള്‍ ഒഴിവാക്കിയിരുന്നു. ഈയിനത്തില്‍ യാത്രക്കാര്‍ക്ക് മാത്രം 3500 കോടി രൂപ കമ്പനി നല്‍കാനുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തത്. കമ്പനിയുടെ ആകെ ബാധ്യത 12 കോടി ഡോളറാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, സമരം വിമാന സര്‍വീസുകളെ ബാധിക്കുമായിരുന്നില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്‍എജിയില്‍ അംഗമല്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ചാവും ഏഴു വിമാനങ്ങള്‍ സര്‍വീസ് നടത്തുക. 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്താണ് നിലവില്‍ ഏഴ് വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നത്.

English summary

jet airways pilots defer strike

jet airways pilots defer strike
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X