നിക്ഷേപകര്‍ ജാഗ്രതൈ; ഇന്ത്യാ പോസ്റ്റ് വന്‍ നഷ്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: തപാല്‍ സര്‍വീസുകള്‍ക്കൊപ്പം വിവിധ നിക്ഷേപക പദ്ധതികളും കൈകാര്യം ചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോര്‍ട്ട്. അടുത്ത ഏതാനും വര്‍ഷങ്ങളായി തപാല്‍ വകുപ്പിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. 2019 സാമ്പത്തിക വര്‍ഷം ഇത് 15000 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പാളത്തിലെ തകരാറുകള്‍ കാരണം ഇനി ട്രെയിനുകള്‍ അപകടത്തില്‍ പെടില്ല; പുതിയ സാങ്കേതികവിദ്യയുമായി റെയില്‍വേപാളത്തിലെ തകരാറുകള്‍ കാരണം ഇനി ട്രെയിനുകള്‍ അപകടത്തില്‍ പെടില്ല; പുതിയ സാങ്കേതികവിദ്യയുമായി റെയില്‍വേ


ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന പിഎസ്‌യു

ഏറ്റവും കൂടുതല്‍ നഷ്ടത്തിലോടുന്ന പിഎസ്‌യു

നഷ്ടത്തിലോടുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്‍, എയര്‍ ഇന്ത്യ എന്നിവയെ ഏറെ പിറകിലാക്കുന്ന നഷ്ടമാണ് ഇന്ത്യാ പോസ്റ്റിന്റേത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ നഷ്ടം 8000 കോടിയും എയര്‍ ഇന്ത്യയുടേത് 5340 കോടിയുമായിരുന്നു. ഇന്ത്യാ പോസ്റ്റിന്റെ വരുമാനത്തിന്റെ 90 ശമതാനത്തിലേറെയും ജീവനക്കാര്‍ക്ക് ശമ്പളവും അലവന്‍സും നല്‍കുന്നതിനാണ് ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശമ്പളം കൊടുക്കാന്‍ പോലും വരുമാനം തികയില്ല

ശമ്പളം കൊടുക്കാന്‍ പോലും വരുമാനം തികയില്ല

ഓരോ വര്‍ഷവും ശമ്പളവും മറ്റും ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍, വരുമാനം കുറഞ്ഞു വരികായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 18000 കോടി രൂപയുടെ വരുമാനമുണ്ടായപ്പോള്‍ അതില്‍ 16620 കോടി രൂപയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഇന്ത്യാ പോസ്റ്റ് ചെലവാക്കിയത്. 9782 കോടി രൂപ പെന്‍ഷന്‍ തുകയും കൂടി ചേരുമ്പോള്‍ 26400 കോടി രൂപയായി ഇത് വര്‍ധിക്കും.

2020ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും

2020ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവും

2020 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ 17451 കോടി രൂപയും പെന്‍ഷന്‍ ഇനത്തില്‍ 10271 കോടി രൂപയുമാണ് ചെലവ് വരിക. എന്നാല്‍ ഈ വര്‍ഷത്തെ പ്രതീക്ഷിത വരുമാനമാവട്ടെ 19203 കോടി രൂപ മാത്രമാണ്. ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് ഇന്ത്യാ പോസ്റ്റിനെ നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാങ്കേതികവിദ്യ വളര്‍ന്നതോടെ ആളുകള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ തപാല്‍ വകുപ്പിന്റെ ആവശ്യമില്ലെന്നിരിക്കെ, ഇത്രയേറെ ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്ന ആശങ്കയിലാണ് അധികൃതര്‍. ആശയ വിനിമയത്തിന് മറ്റു വഴികളുള്ളതിനാല്‍ തപാല്‍ സേവനത്തിന് കൂടുതല്‍ തുക ഈടാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കമ്പനിയിപ്പോള്‍.

 

വൈവിധ്യവല്‍ക്കരണം അനിവാര്യം

വൈവിധ്യവല്‍ക്കരണം അനിവാര്യം

വൈവിധ്യവല്‍ക്കരണത്തിലൂടെ മാത്രമേ സ്ഥാപനത്തിന് രക്ഷപ്പെടാനാവൂ എന്ന വിലയിരുത്തലിലാണ് വകുപ്പ്. ഇകൊമേഴ്‌സ് മേഖലയിലും മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്കും തിരിയുകയാണ് എളുപ്പത്തില്‍ സാധിക്കുന്ന കാര്യങ്ങള്‍. രാജ്യത്ത് 1.56 ലക്ഷം പോസ്റ്റ് ഓഫീസുകളിലായി 4.33 ലക്ഷം ജീവനക്കാരുണ്ടെന്നാണ് കണക്ക്. ഇന്ത്യയിലെ മുഴുവന്‍ ബാങ്ക് ബ്രാഞ്ചുകളുടെ കണക്കെടുത്താല്‍ പോലും ഇത്രയും വരില്ല. ആകെ 1.16 ലക്ഷം ബാങ്ക് ശാഖകളാണ് രാജ്യത്തുള്ളത്.

പോസ്റ്റ് കാര്‍ഡിന് 12 രൂപ, വില്‍പ്പന 50 പൈസയ്ക്ക്

പോസ്റ്റ് കാര്‍ഡിന് 12 രൂപ, വില്‍പ്പന 50 പൈസയ്ക്ക്

ഒരു പോസ്റ്റ് കാര്‍ഡിന് 12 രൂപ 15 പൈസ യഥാര്‍ഥത്തില്‍ ചെലവ് വരുമ്പോള്‍ 50 പൈസ മാത്രമാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഒരു പോസ്റ്റല്‍ സര്‍വീസിന് 89.23 രൂപ ശരാശരി ചെലവ് വരുമെന്നിരിക്കെ അതിന്റെ പകുതി മാത്രമാണ് ഇന്ത്യാ പോസ്റ്റ് ഈടാക്കുന്നത്. ബുക്ക് പോസ്റ്റ്, സ്പീഡ് പോസ്റ്റ് തുടങ്ങിയവയുടെ സ്ഥിതിയും മറിച്ചല്ല.

ചെലവുകള്‍ക്കുള്ള വക സ്വന്തമായി കണ്ടെത്തണം

ചെലവുകള്‍ക്കുള്ള വക സ്വന്തമായി കണ്ടെത്തണം

തങ്ങളുടെ ചെലവുകള്‍ക്കുള്ള തുകയെങ്കിലും സ്വന്തമായി കണ്ടെത്താനാവുന്ന വിധത്തില്‍ സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചോ മറ്റേതെങ്കിലും രീതികള്‍ സ്വീകരിച്ചോ വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യാ പോസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് എക്‌സിപെന്റീച്ചര്‍ ഫിനാന്‍സ് കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം ആവര്‍ത്തിച്ചുവരുന്ന നഷ്ടങ്ങള്‍ നികത്താന്‍ ബജറ്റില്‍ തുക വകയിരുത്താനാവില്ലെന്നും എക്‌സ്‌പെന്റീച്ചര്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേരത്തേ അറിയിച്ചിരുന്നു.

24 മണിക്കൂറിലേറെ പണിമുടക്കി ഫെയ്‌സ്ബുക്ക്; തകരാറുകള്‍ പരിഹരിച്ച് തിരിച്ചെത്തിയതായി അധികൃതര്‍24 മണിക്കൂറിലേറെ പണിമുടക്കി ഫെയ്‌സ്ബുക്ക്; തകരാറുകള്‍ പരിഹരിച്ച് തിരിച്ചെത്തിയതായി അധികൃതര്‍

English summary

india post is top loss maker psu

india post is top loss maker psu
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X