കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍; കേന്ദ്ര ഐടി മന്ത്രാലയം വിശദീകരണം തേടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വാട്ട്‌സ്ആപ്പ് വഴി കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ പ്രചരിക്കുകയും കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കാന്‍ അത് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം വാട്ട്‌സ്ആപ്പില്‍ നിന്ന് വിശദീകരണം തേടി.

നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 13 ആഢംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നുനീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും 13 ആഢംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു

അടിയന്തര നടപടികള്‍ വേണം

അടിയന്തര നടപടികള്‍ വേണം

ദുരുപയോഗം തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വാട്ട്‌സ്ആപ്പ് ഉടമകളായ ഫെയ്‌സ്ബുക്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ തടയാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് വാട്ട്‌സ്ആപ്പ് എടുത്തിട്ടുള്ളതെന്ന് വിശദീകരിക്കാനും മന്ത്രാലയം ആവശ്യപ്പെടുകയുണ്ടായി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കണം.

ബാല ലൈംഗികതയോട് സീറോ ടോളറന്‍സ്

ബാല ലൈംഗികതയോട് സീറോ ടോളറന്‍സ്

ബാല ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റതൃത്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് വാട്ട്‌സ്ആപ്പിന്റേതെന്ന് ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. കുട്ടികളെ ചൂഷണം ചെയ്യുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളെ കുറിച്ച് വിവരം ലഭിച്ചാലുടന്‍ അവ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ വാട്ട്‌സ്ആപ്പ് സ്വീകരിക്കാറുണ്ട്.

ദുരുപയോഗം പ്രത്യേക സംഘം

ദുരുപയോഗം പ്രത്യേക സംഘം

വാട്ട്‌സ്ആപ്പിന്റെ ദുരുപയോഗം കണ്ടെത്താനും തടയാന്‍ വിദഗ്ധരടങ്ങിയ സംഘം സദാസമയവും കര്‍മനിരതരാണെന്നും വാട്ട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള പ്രത്യേക വിഭാഗം പ്രവര്‍ത്തിച്ചുവരുന്നതായും അവര്‍ വ്യക്തമാക്കി.

2.5 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

2.5 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മാത്രം 2.5 ലക്ഷം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അവര്‍ വ്യക്തമാക്കി. ബാല ലൈംഗികതയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് വലിയ മുന്‍ഗണനയാണ് വാട്ട്‌സ്ആപ്പ് നല്‍കുന്നതെന്നും വക്താവ് പറഞ്ഞു.

നിയമലംഘനം തുടരുന്നു

നിയമലംഘനം തുടരുന്നു

അതേസമയം, നടപടികളെടുക്കുന്നുണ്ടെങ്കിലും ബാല ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ തുടരുന്നതായാണ് കണ്ടെത്തല്‍. ഇത്തരം ഒരു ഗ്രൂപ്പിനെ കണ്ടെത്തി ബ്ലോക്ക് ചെയ്യുമ്പോള്‍ സമാനമായ മറ്റ് പുതിയ ഗ്രൂപ്പുകളുണ്ടാക്കി പ്രവര്‍ത്തനം തുടരുകയാണെന്നും സൈബര്‍ പീസ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ തടയാനുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വാട്ട്‌സ്ആപ്പ് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് അവരുടെ പക്ഷം.

ഉറവിടം കണ്ടെത്താന്‍ സംവിധാനം വേണം

ഉറവിടം കണ്ടെത്താന്‍ സംവിധാനം വേണം

അതേസമയം, ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എവിടെ നിന്നാണ് തുടങ്ങുന്നതെന്ന് കണ്ടെത്താനുള്ള സംവിധാനം വാട്ട്‌സ്ആപ്പില്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. നിലവില്‍ ഇത്തരം കണ്ടന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഫോര്‍വേഡ് ചെയ്യുന്ന നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ മാത്രമേ സാധിക്കൂ. എന്നാല്‍ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളെടുക്കുന്നത് വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതയെ നശിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം.

English summary

child abuse videos on whatsapp

child abuse videos on whatsapp
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X