സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; മെഡിസെപ്പ് പദ്ധതി ജൂണ്‍ ഒന്നു മുതല്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി. ജൂണ്‍ ഒന്നു മുതല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

 

ഭവന വായ്പ അടച്ചു തീർക്കാൻ വരട്ടെ; കിട്ടാൻ പോകുന്ന ചില നേട്ടങ്ങൾ ഇവയാണ്

പദ്ധതി ചുമതല റിലയന്‍സിന്

പദ്ധതി ചുമതല റിലയന്‍സിന്

ഇ-ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്ത റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് പദ്ധതിയുടെ ചുമതല. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി 17700 രൂപയും ഒറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി 6772 രൂപയും നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി 7298.30 രൂപയുമാണു വാര്‍ഷിക പ്രീമിയം ആവശ്യപ്പെട്ടത്. ടെന്‍ഡറുകള്‍ പരിശോധിച്ചശേഷം റിലയന്‍സിനെ ധനവകുപ്പ് ശുപാര്‍ശ ചെയ്യുകയായിരുന്നു.

എന്താണ് മെഡിസെപ്പ്?

എന്താണ് മെഡിസെപ്പ്?

മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് എന്നാണ് മെഡിസെപ്പ് എന്നതിന്റെ പൂര്‍ണ രൂപം. പത്താമത്തെ ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഇന്‍ഷൂറന്‍സ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പ്രീമിയം മൂന്നു ഗഡുക്കളായി ഇന്‍ഷുറന്‍സ് കമ്പനിക്കു സര്‍ക്കാര്‍ മുന്‍കൂറായി നല്‍കും. ഔട്ട് പേഷ്യന്റ് ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീ-ഇംമ്പേഴ്‌സ്‌മെന്റ് പദ്ധതി തുടരും.

പദ്ധതിയിലെ അംഗങ്ങള്‍

പദ്ധതിയിലെ അംഗങ്ങള്‍

കോടതി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, എയിഡഡ് സ്‌കൂളിലെയും കോളേജിലെയും അധ്യാപകരും മറ്റു ജീവനക്കാരും, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂനിവേഴ്‌സിറ്റി ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും പദ്ധതിയില്‍ അംഗത്വമെടുക്കണമെന്നാണ് ചട്ടം. കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗത്വമെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. സംസ്ഥാനത്തെ അഞ്ച് ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഞ്ച് ലക്ഷം പെന്‍ഷന്‍കാര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും. നിബന്ധനകള്‍ക്കു വിധേയമായി ആശ്രിതര്‍ക്കും മെഡിക്കല്‍ കവറേജിന് അര്‍ഹതയുണ്ട്.

മൂന്നു വര്‍ഷം ആറു ലക്ഷം

മൂന്നു വര്‍ഷം ആറു ലക്ഷം

മൂന്നു വര്‍ഷത്തേക്ക് ആറു ലക്ഷം രൂപയുടെ കവറേജാണ് മെഡിസെപ്പ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഓരോ വര്‍ഷത്തിനും രണ്ടു ലക്ഷം രൂപ വീതം. ചെലവേറിയ ചികില്‍സ ആവശ്യമായ ഹൃദയം, വൃക്ക സംബന്ധമായ ചില ഗുരുതര രോഗങ്ങള്‍ക്കും അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കും മൂന്നു വര്‍ഷം പരമാവധി ആറു ലക്ഷം രൂപയുടെ അധിക കവറേജും ലഭിക്കും. വര്‍ഷം രണ്ട് ലക്ഷം രൂപ തോതില്‍ ലഭിക്കുന്ന അടിസ്ഥാന കവറേജിന് പുറമെയാണ് ഈ ആറു ലക്ഷം. ഇതും ചികില്‍സയ്ക്ക് മതിയാവുന്നില്ലെങ്കില്‍ മൂന്നുലക്ഷം രൂപ വരെ ഒരു കുടുംബത്തിന് ലഭിക്കും. ഇത് നല്‍കുന്നതിനായി ഇന്‍ഷൂറന്‍സ് കമ്പനി 25 കോടി രൂപയുടെ കോര്‍പസ് ഫണ്ടിന് രൂപം നല്‍കും.

ചികില്‍സ എവിടെയൊക്കെ ലഭിക്കും?

ചികില്‍സ എവിടെയൊക്കെ ലഭിക്കും?

റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി തുടങ്ങിയവയ്ക്കു പുറമെ എല്ലാ ജില്ലയിലെയും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും കകവറേജ് ലഭിക്കും. സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ അല്ലാത്തവയില്‍ ചുരുങ്ങിയത് 50 പേരെ കിടത്തിച്ചികില്‍സിക്കാനുള്ള സൗകര്യം, വിവിധ മെഡിക്കല്‍ വിഭാഗങ്ങളുടെ ലഭ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആശുപത്രികളെ പദ്ധതിയിലേക്ക് പരിഗണിക്കുക. അടിയന്തര ഘട്ടങ്ങളില്‍ പദ്ധതിക്കു പുറത്തുള്ള ആശുപത്രികളിലെ ചികില്‍സയ്ക്കുള്ള പരിരക്ഷയും നിബന്ധനകള്‍ക്കു വിധേയമായി ലഭിക്കും.

പരിരക്ഷ എന്തിനൊക്കെ?

പരിരക്ഷ എന്തിനൊക്കെ?

ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നതു മുതലുള്ള ചികില്‍സയ്ക്കായിരിക്കും അംഗങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുക. എന്നാല്‍ അതിനു മുമ്പേ നിലനില്‍ക്കുന്ന അസുഖങ്ങള്‍ക്കുള്ള ചികില്‍സയും മെഡിസെപ്പിന്റെ പരിധിയില്‍ വരും. ശസ്ത്രക്രിയ തുടങ്ങിയ കേസുകളില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് 30 ദിവസം മുമ്പ് വരെയും ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം രണ്ട് മാസം വരെയുമുള്ള ചികില്‍സാ ചെലവുകളും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും. ചുരുങ്ങിയത് 24 മണിക്കൂര്‍ നീളുന്ന ഇന്‍പേഷ്യന്റ് മെഡിക്കല്‍ സേവനങ്ങള്‍ക്കാണ് പരിരക്ഷ നല്‍കുകയെങ്കിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ അതില്‍ കുറഞ്ഞ സമയം ആവശ്യമായ ചികില്‍സയും പരിഗണിക്കപ്പെടും.

English summary

medical insurance for kerala government servants

medical insurance for kerala government servants
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X