ജോലിക്കാർക്ക് സന്തോഷ വാർത്ത; പിഎഫ് പലിശ നിരക്ക് ഉടൻ കൂട്ടും, ധനമന്ത്രാലയത്തിന്റെ അം​ഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടപ്പുസാമ്പത്തിക വർഷം (2018-19) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് ധനമന്ത്രാലയം അനുമതി നൽകി. സംഘടിതമേഖലയിൽ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതാണ് ധനമന്ത്രാലയത്തിന്റെ ഈ തീരുമാനം.

 

നിലവിലെ പലിശ

നിലവിലെ പലിശ

2016-17ൽ ഇ.പി.എഫ്. പലിശ 8.8 ശതമാനത്തിൽ നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. 8.55 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഇതാണ് ഇപ്പോൾ വീണ്ടും 8.65 ശതമാനമായി ഉയർത്താൻ പോകുന്നത്. ഫെബ്രുവരിയിൽ കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.പി.എഫ്.ഒ. ഉന്നതാധികാര യോഗത്തിലാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

നടപടികൾ ഇങ്ങനെ

നടപടികൾ ഇങ്ങനെ

ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ശേഷം ആദായ നികുതി വകുപ്പും തൊഴിൽ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യും. അതിനുശേഷമായിരിക്കും പുതിയ നിരക്കിൽ പലിശ നൽകാൻ ഇ.പി.എഫ്.ഒ. അതിന്റെ 120 പ്രാദേശിക ഓഫീസുകൾക്ക് നിർദേശം നൽകുക.

ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

ഇപിഎഫ്ഒ 2017-18 കാലഘട്ടത്തിൽ 8.55 ശതമാനം പലിശ നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. മൂന്ന് വർഷത്തിനിടയിൽ ആദ്യമായാണ് ഇപ്പോൾ നിരക്ക് ഉയർത്തുന്നത്.

malayalam.goodreturns.in

English summary

Finance Ministry Approves Employees' Provident Fund Interest Rate Hike

The Finance Ministry has approved 8.65 per cent rate of interest on Employees' Provident Fund (EPF) for 2018-19 as decided by retirement fund body EPFO, benefitting more than 6 crore formal sector workers.
Story first published: Monday, April 29, 2019, 6:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X