ജിയോ ലാൻഡ് ലൈൻ സേവനം ഉടൻ ഉപഭോക്താക്കളിലേയ്ക്ക്; അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിലയൻസ് ജിയോ പ്രഖ്യാപിച്ച ബ്രോഡ്ബാൻഡ് സേവനം ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. രണ്ടു വർഷം നീണ്ടു നിൽക്കുന്ന ടെസ്റ്റിംഗ് ഘട്ടം പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് ജിയോയുടെ ലാൻഡ് ഫോൺ സേവനം കൂടിയാണ് ലഭ്യമാകാൻ പോകുന്നത്. ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന സംവിധാനമാണഅ ജിയോ ജി​ഗാഫൈബർ.

 

ലാൻഡ് ലൈൻ സേവനം

ലാൻഡ് ലൈൻ സേവനം

ജിയോ ജിഗാഫൈബറിന്റെ ടെസ്റ്റിന്റെ ഭാഗമായി തെര‍ഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ലാൻഡ്ലൈൻ സേവനം ലഭ്യമാക്കാൻ തുടങ്ങിയതായാണ് അടുത്തിടെ പുറത്തു വന്ന ചില റിപ്പോർട്ടുകൾ. ട്വിറ്റർ അക്കൗണ്ടിലൂടെ പ്രഷിത് ഡെരൂക്കർ എന്ന ഉപഭോക്താവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ലാൻഡ് ലൈൻ നമ്പർ

ലാൻഡ് ലൈൻ നമ്പർ

എട്ട് അക്കങ്ങളുള്ള ലാൻഡ് ലൈൻ നമ്പറാണ് ജിയോയുടേതെന്ന് ഈ ഉപഭോക്താവ് ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് എന്ന അക്കത്തിലാണ് നമ്പർ ആരംഭിത്തുന്നതെന്നും ഇയാൾ വ്യക്തമാക്കിയിട്ടുണ്ട്. ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ട്.

ജിയോ ജി​ഗാഫൈബർ സേവനങ്ങൾ

ജിയോ ജി​ഗാഫൈബർ സേവനങ്ങൾ

താഴെ പറയുന്നവയാണ് ജിയോ ജി​ഗാഫൈബറിന്റെ പ്രധാനപ്പെട്ട സേവനങ്ങൾ.

  • ബ്രോഡ്ബാൻഡ്
  • ലാൻഡ് ലൈൻ
  • വീഡിയോ കോൺഫറൻസിം​ഗ്
  • ഐപിടിവി
  • വി.ആർ ഗെയിമിംഗ്
  • കോംമ്പോ പ്ലാൻ

    കോംമ്പോ പ്ലാൻ

    പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ എത്തിക്കാനൊരുങ്ങുന്നതെന്നും അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 4500 രൂപയുടെ വൺ ടൈം ഡിപ്പോസിറ്റ് റൂട്ടറിനൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെലിഫോൺ, ടെലിവിഷൻ സേവനങ്ങൾ കൂടി ലഭ്യമാക്കുമെന്നാണ് വിവരം. ജി​ഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

    ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ

    ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ

    40 മുതൽ 45 ‍ഡിവൈസികൾ ഒരുമിച്ച് കണക്ട് ചെയ്യാൻ പറ്റുന്ന ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ വഴിയാണ് ലാൻഡ് ഫോണും ടിവിയുമൊക്കെ റൂട്ടറുമായി ബന്ധിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയൊക്കെ ഇവയുമായി ബന്ധിപ്പിക്കാം.

malayalam.goodreturns.in

Read more about: jio jio gigafiber ജിയോ
English summary

io GigaFiber reportedly offering landline services to subscribers

Jio GigaFiber broadband services have been in the testing phase for more than two years now and while Reliance Jio announced its FTTH broadband services in India last year, the Indian telco and Internet Service Provider (ISP) is yet to rollout the Jio GigaFiber broadband services for the masses.
Story first published: Monday, April 29, 2019, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X