കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ പുറത്തിറക്കുന്ന കാര്യത്തിൽ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. റിലൻസ് ജിയോയുടെ കടന്നു വരവോടെ ഈ പ്രവണതയ്ക്ക് തുടക്കം. ജിയോയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ താരിഫിൽ മികച്ച ഓഫറുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ ഇതാ ആ പട്ടികയിലേയ്ക്ക് എയർടെല്ലും എത്തുന്നു. എയർടെല്ലിന്റെ 100 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച ഓഫറുകൾ താഴെ പറയുന്നവയാണ്.
48 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ പുതിയ പ്ലാൻ ആദ്യത്തേത് 48 രൂപയുടെ റീച്ചാർജ് പ്ലാനാണ്. 3 ജി, 4 ജി നെറ്റ്വർക്കുകളിൽ ഉപയോഗിക്കാവുന്ന പ്ലാനാണിത്. ഈ ഓഫർ അനുസരിച്ച് 3 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. എന്നാൽ ഡേറ്റ മാത്രമേ ഈ പ്ലാനിലൂടെ ലഭ്യമാകൂ.
98 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ 98 രൂപയുടെ പ്ലാൻ അനുസരിച്ച് 3 ജി, 4 ജി നെറ്റ്വർക്കുകളിൽ 6ജിബി ഡാറ്റ ഉപയോഗിക്കാം. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. എന്നാൽ, 98 രൂപയുടെ ഈ പ്ലാൻ അനുസരിച്ച് 10 സൗജന്യ എസ്എംഎസുകളും ലഭിക്കും.
248 രൂപയുടെ പ്ലാൻ
അടുത്തിടെ 248 രൂപയുടെ പ്രീപെയ്ഡ് പ്ലാനും എയർടെൽ അവതരിപ്പിച്ചിരുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. പ്രതിദിനം 1.4 ജിബി ഡാറ്റയ്ക്കൊപ്പം പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും 100 സൗജന്യ എസ്എംഎസുകളും ലഭ്യമാണ്.
ജിയോ ഓഫറുകൾ
ജിയോയുടെ 4ജി മൊബൈല്‍ ഹാന്‍ഡ്സെറ്റ് ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ദിവസം അഞ്ച് മികച്ച റീചാര്‍ജ് ഓഫറുകൾ കമ്പനി പുറത്തിറക്കിയിരുന്നു. ജിയോ ഫോണില്‍ പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണിവ. 49 രൂപ മുതല്‍ 594 രൂപ വരെയുള്ള റീചാര്‍ജ് പാക്കുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. റീചാര്‍ജിന്റെ കാലാവധി 28 ദിവസം മുതല്‍ 168 ദിവസം വരെയാണ്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
