ഡല്‍ഹി വിമാനത്താവളത്തില്‍ ഇ-കോപ് കിയോസ്‌ക്കുകള്‍ ഇനി ആഭ്യന്തര യാത്രക്കാര്‍ക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പോലിസ് സേവനങ്ങളുള്‍പ്പെടെ വിമാനയാത്രികര്‍ക്കാവശ്യമായ സൗകര്യങ്ങളുമായി ഇ-കോപ് കിയോസ്‌ക്കുകള്‍ ഇനി മുതല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലും. ടെര്‍മിനല്‍ 1ഡി, ടെര്‍മിനല്‍ 2 എന്നിവിടങ്ങിലാണ് യാത്രക്കാരെ സഹായിക്കാനായി പോലിസ് വിഭാഗം ഒരുക്കിയ ഇ-കോപ് കിയോസ്‌ക്കുകള്‍ ആരംഭിച്ചത്.

എസ്ബിഐ റിക്കറിം​ഗ് ഡിപ്പോസിറ്റ്: നേട്ടമുണ്ടാക്കേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾഎസ്ബിഐ റിക്കറിം​ഗ് ഡിപ്പോസിറ്റ്: നേട്ടമുണ്ടാക്കേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാര്‍ഥം അന്താരാഷ്ട്ര ടെര്‍മിനലായ ടെര്‍മിനല്‍ 3ല്‍ ഇ-കോപ് കിയോസ്‌ക് സ്ഥാപിച്ചിരുന്നു. ഇതിന് ജനങ്ങളില്‍ നിന്ന് ലഭിച്ച നല്ല പ്രതിരകണമാണ് ആഭ്യന്തര ടെര്‍മിനലുകളിലേക്കും ഇവ വ്യാപിപ്പിക്കാന്‍ ഡല്‍ഹി പോലിസ് തീരുമാനിച്ചത്. ഇതിനകം 650 യാത്രക്കാര്‍ ഇ-കോപ് കിയോസ്‌ക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. ഇവരില്‍ 32 പേരുടെ പരാതികളില്‍ ഇ-എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ട പരാതികളും ഇവിടെ ലഭിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇ-കോപ് കിയോസ്‌ക്കുകള്‍ ഇനി ആഭ്യന്തര യാത്രക്കാര്‍ക്കും

വിമാനയാത്രക്കാര്‍ക്കും വിമാനത്താവള സന്ദര്‍ശകര്‍ക്കും പോലിസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാതെ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെയുള്ള പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും എന്തെങ്കിലും നഷ്ടപ്പെട്ട കാര്യം റിപ്പോര്‍ട്ട് ചെയ്യാനും ഇ-കോപ് കിയോസ്‌ക്ക് വഴി സാധിക്കും. സമീപത്തെ സ്ഥലങ്ങളെ കുറിച്ചും സൗകര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. മാത്രമല്ല ഇന്റര്‍നെറ്റ് സേവനവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡിസംബറില്‍ ഇ-കോപ് കിയോസ്‌ക് ആരംഭിച്ചതു മുതല്‍ ഒരു ദിവസം ശരാശരി ആറോ ഏഴോ ആളുകള്‍ എന്തെങ്കിലും പരാതിയുമായി ഇവിടെ എത്തുക പതിവാണെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു. നിലവില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാത്രം ലഭ്യമായ സേവനങ്ങള്‍ ആഭ്യന്തര യാത്രക്കാര്‍ക്കു കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇ-കോപ് കിയോസ്‌ക്കുകള്‍ തുടങ്ങുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കിയോസ്‌ക്കിലേക്ക് പ്രത്യേകമായി പോലിസുകാരെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

English summary

Delhi IGI airport to soon get “e-cop” kiosks

Delhi IGI airport to soon get “e-cop” kiosks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X