ദില്ലി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വന്‍ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍.
നാലു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ്
നോട്ടു നിരോധനത്തിന് ശേഷം ഓരോ വര്‍ഷവും ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നിരുന്നുവെങ്കിലും ഈ വര്‍ഷം അത് കുത്തനെ കുറയുകയാണുണ്ടായത്. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേത്.
13.7 ശതമാനം കുറഞ്ഞു
2017-18 വര്‍ഷം ആദായ നികുതി ദായകരുടെ നിരക്ക് 91.6 ശതമാനമായിരുന്നിടത്ത് 2018-19 വര്‍ഷത്തില്‍ 79.1 ശതമാനമായാണ് കുറഞ്ഞത്- 13.7 ശതമാനം കുറവ്. അതായത് ഐടി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത 66,809,129 നികുതി ദായകരില്‍ 84,514,539 പേര് മാത്രമാണ് കഴിഞ്ഞ തവണ നികുതി അടച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടയ്ക്കാന്‍ ജൂലൈ അവസാനം വരെ സമയം നല്‍കിയിട്ടുണ്ടെങ്കിലും നിരക്കില്‍ കാര്യമായ പുരോഗതി ഉണ്ടാവാനിടയില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തല്‍.
നോട്ടുനിരോധനത്തിന് മുമ്പുള്ള അവസ്ഥ
2014-15ല്‍ 79.3 ശതമാനവും 2015-16ല്‍ 83 ശതമാനവും 2016-17ല്‍ 85.1 ശതമാവുമായിരുന്നു ആദായ നികുതി ദായകരുടെ നിരക്ക്. നോട്ടുനിരോധനത്തിനു ശേഷമുള്ള 2017-18 വര്‍ഷത്തില്‍ അത് റെക്കോഡ് ഉയര്‍ച്ചയിലെത്തി 91.6 ശതമാനമായി. നോട്ടു നിരോധനം നികുതിദായകരുടെ എണ്ണം കൂട്ടിയെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടയിലാണ് പുതിയ മാറ്റം പ്രകടമായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മൃദുസമീപനം
അതേസമയം, ബിജെപിയുടെ വോട്ട്ബാങ്കായ മിഡില്‍ ക്ലാസ് സൊസൈറ്റിയെ പിണക്കേണ്ടെന്ന് കരുതി നികുതി പിരിവ് ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കാതിരുന്നതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ആദായ നികുതി അടക്കുന്നവരില്‍ കൂടുതല്‍ പേരും ഇടത്തരക്കാരാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെതിരേ ഇവരില്‍ നിന്ന് പ്രതിഷേധമുയരാനും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനും ഇടയുണ്ടെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പിന്നോക്കം പോയെന്നാണ് വിലയിരുത്തല്‍.
ഐടി റിട്ടേണ്‍ ഫയലിംഗും കുറഞ്ഞു
ഇതോടൊപ്പം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് സര്‍ക്കാരിനെ ചെറുതായല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 2018-19 സാമ്പത്തിക വര്‍ഷം 66.8 ലക്ഷം പേരാണ് ഐടി റിട്ടേണ്‍ ഫയല്‍ ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണ്. 68.5 ലക്ഷമായിരുന്നു 2017-18ലെ കണക്ക്. സര്‍ക്കാരിന്റെ വരുമാനത്തില്‍ ഇത് കാര്യമായ കുറവുണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications