ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതികള്‍ക്ക് അമേരിക്ക നല്‍കി വരുന്ന നികുതിയിളവുകള്‍ പിന്‍വലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ യു.എസ് സെനറ്റര്‍മാര്‍ രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനത്തില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കാനിരിക്കെയാണ് 24 കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് നല്‍കിവരുന്ന ഇളവുകള്‍ പിന്‍വലിക്കുന്നത് അമേരിക്കയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വാണിജ്യ പ്രതിനിധിക്ക് അംഗങ്ങള്‍ എഴുതിയ കത്തില്‍ മുന്നറിയിപ്പ് നല്‍കി.

 
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കരുതെന്ന് ട്രംപിനോട്

ഇന്ത്യയില്‍ നിന്നുള്ള 5.6 ബില്യന്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കി വരുന്ന നികുതി പിന്‍വലിക്കുന്നതോടെ അമേരിക്കന്‍ കമ്പനികള്‍ പ്രതിസന്ധിയിലാകുമെന്നാണ് ഡെമോക്രാറ്റിക് പ്രതിനിധി ജിംഹൈംസിന്റെ നേതൃത്വത്തില്‍ സെനറ്റര്‍മാര്‍ അയച്ച കത്തില്‍ പറയുന്നത്. നേരത്തേ നികുതിയിളവില്‍ ഇടക്കാല തടസ്സങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളില്‍ പോലും കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും ജോലിയില്‍ നിന്ന് അവരെ പിരിച്ചുവിടുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ നികുതി വരുന്നതോടെ അവയുടെ വില ക്രമാതീതമായി വര്‍ധിക്കുന്നത് സാധാരണക്കാരായ അമേരിക്കന്‍ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുമെന്നും സമവായ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സെനറ്റര്‍മാര്‍ കത്തില്‍ വ്യക്തമാക്കി.

 

തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന 2000ത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് നേരത്തേ തീരുമാനമെടുത്തിരുന്നു. മാര്‍ച്ച് ആദ്യവാരത്തിലായിരുന്നു ഇത്. മറിച്ചൊരു തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് എടുത്തില്ലെങ്കില്‍ മെയ് ആദ്യവാരം ഈ തീരുമാനം നടപ്പാവും. ഇന്ത്യയാവട്ടെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണുള്ളത്.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; സേവിംഗ്‌സ് അക്കൗണ്ട് മുതല്‍ റിക്കറിംഗ് ഡിപ്പോസിറ്റ് വരെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി; സേവിംഗ്‌സ് അക്കൗണ്ട് മുതല്‍ റിക്കറിംഗ് ഡിപ്പോസിറ്റ് വരെ

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവയ്ക്കണമെന്ന് നേരത്തെ രണ്ട് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കുള്ള ആനുകൂല്യം എടുത്ത് കളഞ്ഞാല്‍ അതിന് പ്രതികാരമായി ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്താന്‍ സാധ്യതയുണ്ടെന്നും അത് രാജ്യത്തെ ഉല്‍പ്പാദകര്‍ക്ക് ഭാരമായി മാറുമെന്നും അവര്‍ പറഞ്ഞിരുന്നു.

1970 മുതല്‍ ഇന്ത്യയ്ക്ക് നല്‍കിവരുന്ന നികുതിയിളവ് പിന്‍വലിക്കുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരുമാനം മാറണമെങ്കില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് കാര്യമായ വ്യാപാര ഇളവുകള്‍ അമേരിക്കയ്ക്ക് ലഭിക്കണമെന്ന വാശിയിലാണ് യുഎസ്. ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തോളം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് യുഎസ് നിലപാട്. ഇതേത്തുടര്‍ന്നാണ് ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍.

English summary

US members of Congress sent a letter to US trade

US members of Congress sent a letter to US trade
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X