അബുദാബി ലോട്ടറി വീണ്ടും മലയാളിയ്ക്ക്; 27.6 കോടി ലോട്ടറി അടിച്ച മലയാളിയെ തേടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബുദാബിയില്‍ വെള്ളിയാഴ്ച നടന്ന ജാക്ക്‌പോട്ട് നെറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് നേട്ടം. 27.6 കോടി രൂപയുടെ ലോട്ടറി അടിച്ചിരിക്കുന്നത് മലയാളിയായ ഷോജിത് കെ.എസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അബുദാബി ഡ്യൂട്ടി ഫ്രീസ് ബിഗ് ടിക്കറ്റ് സിരീസ് നെറുക്കെടുപ്പിലാണ് ഭാഗ്യം ഇയാളെ തേടിയെത്തിയിരിക്കുന്നത്.

 

ഭാ​ഗ്യശാലിയെ കണ്ടെത്താനായില്ല

ഭാ​ഗ്യശാലിയെ കണ്ടെത്താനായില്ല

ഭാഗ്യശാലിയെ തേടിയുള്ള ജാക്ക്‌പോട്ട് കമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

താമസം ഷാർജയിൽ

താമസം ഷാർജയിൽ

ഷാര്‍ജയിലാണ് ഇയാൾ താമസിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ബന്ധപ്പെടാനായില്ല. അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹത്തെ തേടി നാട്ടിലേയ്ക്ക് പോകുമെന്നും ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു. 030510 എന്ന നമ്പറിനാണ് ലോട്ടറി അടിച്ചത്.

സമ്മാനം ലഭിച്ച മറ്റ് ഇന്ത്യക്കാർ

സമ്മാനം ലഭിച്ച മറ്റ് ഇന്ത്യക്കാർ

നെറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ മങ്കേഷ് മെയ്‌ന്ദെയ്ക്ക് ബി.എം.ഡബ്ല്യൂ 220ഐ കാര്‍ ലഭിച്ചു. എട്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്താനിക്കും സമാശ്വാസ സമ്മാനങ്ങള്‍ ലഭിച്ചുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മലയാളി ഡ്രൈവര്‍ ജോണ്‍ വര്‍ഗീസിന് 12 മില്യണ്‍ ദിര്‍ഹം ലോട്ടറി അടിച്ചിരുന്നു.

കഴിഞ്ഞ മാസത്തെ വിജയി

കഴിഞ്ഞ മാസത്തെ വിജയി

കഴിഞ്ഞ മാസം 18 കോടിയുടെ ഒന്നാം സമ്മാനം നേടിയത് മംഗളുരു സ്വദേശി രവീന്ദ്ര ബോലൂറിനാണ്. സമ്മാനവിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായിരുന്നില്ല. ഒടുവിൽ ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഇയാളെ കണ്ടെത്തിയത്. എയർപോർട്ടിൽ വച്ച് എടുത്ത ടിക്കറ്റിനാണ് ഇയാൾക്ക് സമ്മാനം ലഭിച്ചത്.

malayalam.goodreturns.in

English summary

Malayali wins Dh15 million in Abu Dhabi Big Ticket

An Indian expatriate from Sharjah became the latest multi-millionaire of the Big Ticket raffles after winning Dh15 million in Friday’s big money draw in Abu Dhabi.
Story first published: Monday, May 6, 2019, 6:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X