രത്തൻ ടാറ്റയുടെ പുതിയ നിക്ഷേപം ഒല ഇലക്ട്രിക്കിൽ; 2021ൽ ഒരു മില്യൺ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റ സൺസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രത്തൻ ടാറ്റ ഓല ഇലക്ട്രിക്കിൽ നിക്ഷേപം നടത്തി. ഒലയുടെ സീരിസ് എ ഫണ്ടിംഗിന്റെ ഭാ​ഗമായാണ് രത്തൻ ടാറ്റ നിക്ഷേപം നടത്തിയത്. ഇതോടെ ഈ വർഷം മാർച്ചിൽ ഒല ഇലക്ട്രിക് 400 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. ഒലയുടെ ആദ്യകാല നിക്ഷേപകരായ, ടൈഗർ ഗ്ലോബൽ, മാട്രിക്സ് ഇന്ത്യ തുടങ്ങിയവയും ആദ്യഘട്ട നിക്ഷേപത്തിന്റെ ഭാഗമായി ഒല ഇലക്ട്രിക്കലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

2021 ഓടെ ഇന്ത്യൻ റോഡുകളിൽ ഒരു മില്യൺ ഒല ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാ​ഗമായാണ് ഫണ്ട് സമാഹരണം. 2018ലാണ് ഈ പദ്ധതി ഒല പ്രഖ്യാപിച്ചത്. നിലവിൽ ഒല ടെസ്റ്റിം​ഗിന്റെ ഭാ​ഗമായി ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. ഇലക്ട്രിസിറ്റി ചാർജിംഗ്, ബാറ്ററി ചാർജിം​ഗ് സ്റ്റേഷനുകൾ തുടങ്ങി സാങ്കേതിക കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. ടൂവീലർ, ത്രീ വീലർ, ഫോർ-വീലർ സെഗ്മെന്റുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ടെസ്റ്റിം​ഗ് നടന്നു കൊണ്ടിരിക്കുകയാണ്.

രത്തൻ ടാറ്റയുടെ പുതിയ നിക്ഷേപം ഒല ഇലക്ട്രിക്കിൽ; 2021ൽ ഒരു മില്യൺ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കും

വാഹനങ്ങൾ ചാർ‍ജ് ചെയ്യുന്നതാണ് നിലവിലെ ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി ആധുനിക ഉപകരണ നിർമ്മാതാക്കളുമായും ബാറ്ററി നിർമ്മാതാക്കളുമായും ഒല സഹകരിക്കുന്നുണ്ട്. നാഗ്പൂരിൽ മഹീന്ദ്രയുമായി ചേർന്ന് ഇലക്ട്രിസിറ്റി മൊബിലിറ്റി ഇക്കോസിസ്റ്റം നിർമ്മിക്കാൻ ഒല ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതാണ് പിന്നീട് രാജ്യത്തുടനീളം വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഏപ്രിലിൽ, മിഷൻ ഇലക്ട്രിക്കിന്റെ ഭാ​ഗമായി അടുത്ത 12 മാസത്തിനുള്ളിൽ പതിനായിരത്തിലധികം ഇ-റിക്ഷകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ 110 നഗരങ്ങളിൽ 11 വിഭാഗങ്ങളിലായി ഒല ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് 125 മില്ല്യൺ ഉപയോക്താക്കളാണ് ഒലയ്ക്കുള്ളത്.

malayalam.goodreturns.in

English summary

Ratan Tata invests in Ola Electric Vehicles

Ratan Tata has invested in Ola Electric as part of comoanies Series A funding, the company said. Now Ola Electric Mobility Pvt Ltd raised a sum of ₹ 400 crores from various investers.
Story first published: Tuesday, May 7, 2019, 6:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X