വാട്ട്സ്ആപ്പ് പേയ്മെന്റ് ഉടൻ എത്തും: പേടിഎമ്മിനും ​ഗൂ​ഗിൾ പേയ്ക്കും പണി കിട്ടുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്ക് ദിനം തോറും പ്രചാരം കൂടി വരികയാണ്. ഇതിന്റെ ഭാ​ഗമായി ഓൺലൈൻ ചാറ്റിം​ഗ് ആപ്പായ വാട്ട്സ്ആപ്പും പേയ്മെന്റ് രം​ഗത്തേക്കിറങ്ങാൻ തയ്യാറെടുക്കുന്നു. എന്നാൽ ഈ രം​ഗത്തേയ്ക്കുള്ള വാട്ട്സ്ആപ്പിന്റെ കടന്നു വരവ് നിലവിലെ ഓൺലൈൻ പേയ്മെന്റ് മേഖലയിലെ രാജാക്കന്മാരായ പേടിഎമ്മിനും ​ഗൂ​ഗിൾ പേയ്ക്കും തിരിച്ചടിയാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഡിജിറ്റൽ പേയ്മെന്റ് രം​ഗത്തെ അടിമുടി മാറ്റത്തിനാകും വാട്ട്സ്ആപ്പിന്റെ വരവ് കാരണമാകുക.

കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്ട്സ്ആപ്പിൽ പേയ്മെന്റ് സേവനം കൂടി ലഭ്യമാകുന്നതോടെ മറ്റ് ഓൺലൈൻ പേയ്മെന്റ് ആപ്പുകൾക്ക് പണി കിട്ടാൻ സാധ്യതയുണ്ട്. വാട്ട്സ്ആപ്പ് പേ ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് ലഭ്യമാണ്. 10 ലക്ഷം പേരെയാണ് പരീക്ഷണ ഉപയോ​ഗത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണ സേവനം ജൂലൈ വരെ തുടരും. ഇതിനെ തുടർന്ന് എത്രയും വേ​ഗം വാട്ട്സ്ആപ്പ് പേ ഇന്ത്യയിൽ അവസരിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

വാട്ട്സ്ആപ്പ് പേയ്മെന്റ് ഉടൻ എത്തും: പേടിഎമ്മിനും ​ഗൂ​ഗിൾ പേയ്ക്കും പണി കിട്ടുന്നത് എങ്ങനെ?

റിസർവ് ബാങ്കിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നതായി അടുത്തിടെ വാട്ട്സ്ആപ്പ് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഫോട്ടോകളും വീഡിയോകളും അയയ്ക്കുന്നതു പോലെ വളരെ എളുപ്പത്തിൽ പണം അയയ്ക്കുന്ന രീതിയാണ് വാട്ട്സ്ആപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. വാട്ട്സ്ആപ്പ് സെറ്റിം​ഗ്സിൽ നിന്നാണ് പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടത്. യുപിഐ പിൻ നമ്പറാണ് പണം ട്രാൻസ്ഫർ ചെയ്യാൻ ഉപയോ​ഗിക്കുക. മാത്രമല്ല നിലവിൽ വാട്ട്സ്ആപ്പ് ഉള്ളവർക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം പോലുമില്ല. ഇതാണ് പേടിഎം, ​ഗൂ​ഗിൾ പേ പോലുള്ള ആപ്പുകൾക്ക് തിരിച്ചടിയാകുന്നത്. 30 കോടി ഉപഭോക്താക്കളാണ് വാട്ട്സ്ആപ്പിന് ഇന്ത്യയിലുള്ളത്.

കഴിഞ്ഞയാഴ്ച നടന്ന F8 കോൺഫറൻസിൽ വാട്ട്സ്ആപ്പ് പേയ്മെൻറ് സംബന്ധിച്ച ചില സുപ്രധാന വിവരങ്ങൾ സുക്കർബർഗും വ്യക്തമാക്കിയിരുന്നു. പറഞ്ഞിരുന്നു

malayalam.goodreturns.in

English summary

Whatsapp Pay Impact On Google Pay and Paytm

Digital payment platform WhatsApp Pay in India will start soon. It will make a big diffrence in this sector.
Story first published: Saturday, May 11, 2019, 17:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X