നെറ്റ്ഫ്‌ളിക്‌സിനും ഹോട്ട്‌സ്റ്റാറിനും മേല്‍ പിടിവീഴും; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഓണ്‍ലൈന്‍ മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായ ബെഞ്ചാണ് ഇത്തരം ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് രാജ്യത്തുള്ളത് എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട വാര്‍ത്താവിതരണ മന്ത്രാലയത്തിനും നിയമ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

 

സൗദിയിൽ യുഎസ് മോഡൽ ​ഗ്രീൻ കാർഡ്: അപേക്ഷിക്കേണ്ടത് എങ്ങനെ, യോ​ഗ്യതകൾ എന്തൊക്കെ?

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ് ഫോമുകളിലൂടെ നിയന്ത്രണങ്ങളൊന്നുമില്ലാതെ വൃത്തികേടുകളും ലൈംഗികതയും അടങ്ങിയ ഉള്ളടക്കങ്ങളാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് കാണിച്ച് ജസ്റ്റിസ് ഫോര്‍ റൈറ്റ്‌സ് എന്ന സര്‍ക്കാരിതര സംഘടന നല്‍കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നടപടി. രാജ്യത്ത് അടിസ്ഥാന ലൈസന്‍സ് പോലുമില്ലാതെയാണ് ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഹരജിക്കാരുടെ വാദം.

നെറ്റ്ഫ്‌ളിക്‌സിനും ഹോട്ട്‌സ്റ്റാറിനും മേല്‍ പിടിവീഴും; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്

നേരത്തേ ഡല്‍ഹി ഹൈക്കോടതി ഈ കേസ് തള്ളിയതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസില്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ക്ക് മന്ത്രാലയത്തിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നായിരുന്നു വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മറുപടി. ഈ വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നതെന്ന് മറുപടി നല്‍കി നിയമ മന്ത്രാലയവും ഒഴിഞ്ഞു മാറി. നിയമപ്രകാരം ലൈസന്‍സ് എടുക്കണമെന്ന് വ്യവസ്ഥയില്ലാത്ത സാഹചര്യത്തില്‍ ലൈസന്‍സ് എടുക്കണമെന്ന് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി കേസ് തള്ളിയത്.

എന്നാല്‍ സാങ്കേതികതയുടെ പേരില്‍ വിധി പ്രഖ്യാപിച്ച ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് പോവാന്‍ തയ്യാറായില്ലെന്നാണ് ഹരജിക്കാരുടെ പക്ഷം. രാജ്യത്ത് ഡിടിഎച്ച്, കേബ്ള്‍ ടിവി ഓപറേറ്റര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്നിരിക്കെ, ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രം അതു വേണ്ടെന്നു പറയുന്നത് വിവേചനപരമാണെന്നാണ് ഹരജിക്കാരുടെ വാദം.

English summary

SC seeks Centre’s response on regulating Netflix, Amazon Prime, Hotstar

SC seeks Centre’s response on regulating Netflix, Amazon Prime, Hotstar
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X