പ്രധാനമന്ത്രിയും മന്ത്രിമാരും യാത്രകള്‍ക്കായി ചെലവഴിച്ചത് 393 കോടി രൂപ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2014ന് ശേഷം പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് രാജ്യത്തിനകത്തും പുറത്തും യാത്രകള്‍ക്കായി ചെലവിട്ടത് 393 കോടി രൂപ. വിവരാവകാശ നിയമപ്രകാരം അനില്‍ ഗല്‍ഗാലി എന്ന ആര്‍ടിഐ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിലാണ് ഈ വിവരം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മന്ത്രിമാരുടെ യാത്രാ ചെലവാണിത്.

<br> നെറ്റ്ഫ്‌ളിക്‌സിനും ഹോട്ട്‌സ്റ്റാറിനും മേല്‍ പിടിവീഴും; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്
നെറ്റ്ഫ്‌ളിക്‌സിനും ഹോട്ട്‌സ്റ്റാറിനും മേല്‍ പിടിവീഴും; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്

വിദേശ യാത്രകള്‍ക്ക് 263 കോടി

വിദേശ യാത്രകള്‍ക്ക് 263 കോടി

ഇതില്‍ 263 കോടി പ്രധാമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശ യാത്രകള്‍ക്കും 48 കോടി ആഭ്യന്തര യാത്രകള്‍ക്കുമാണ് ചെലവായതെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. സഹമന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് 29 കോടിയും രാജ്യത്തിനകത്ത് സഞ്ചരിച്ച വകയില്‍ 53 കോടിയില്‍ ചെലവായി.

വിദേശ-ആഭ്യന്തര യാത്രകള്‍ക്കായി പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും അഞ്ചു വര്‍ഷത്തിനിടയില്‍ 311 കോടിയും സഹമന്ത്രിമാര്‍ 82 കോടിയും ചെലവഴിച്ചതായും കാബിനറ്റ് കാര്യ പേ ആന്റ് അക്കൗണ്ട് ഓഫീസിലെ മുതിര്‍ന്ന അക്കൗണ്ട്‌സ് ഓഫീസര്‍ സതീഷ് ഗോയല്‍ അറിയിച്ചു.

 

 

ആദ്യ വര്‍ഷം കൂടുതല്‍ യാത്രകള്‍

ആദ്യ വര്‍ഷം കൂടുതല്‍ യാത്രകള്‍

ഇതില്‍ അധികാരത്തിലേറി ആദ്യ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തുക യാത്രകള്‍ക്കായി പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും ചെലവാക്കിയത്. രാജ്യത്തിനകത്തും പുറത്തും യാത്രകള്‍ ചെയ്യുന്നതിനായി 2014-15 വര്‍ഷത്തില്‍ മാത്രം 88 കോടി രൂപ മന്ത്രിമാര്‍ ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മന്ത്രിമാരുടെ വേര്‍തിരിച്ച കണക്കില്ല

മന്ത്രിമാരുടെ വേര്‍തിരിച്ച കണക്കില്ല

അതേസമയം, പ്രധാനമന്ത്രിയുടെയും മറ്റ് ഓരോ മന്ത്രിമാരുടെയും ഇനം തിരിച്ച കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അറിയിച്ചു. ഇത് സുതാര്യതയില്ലാത്ത നിലപാടാണ്. ഓരോ മന്ത്രിമാരും യാത്രയ്ക്കായി എത്ര രൂപ ചെലവഴിച്ചുവെന്നറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓരോ മന്ത്രിമാരുടെയും കണക്കുകള്‍ പ്രത്യേകമായി സൂക്ഷിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി.

പ്രധാമന്ത്രി നടത്തിയ 49 വിദേശയാത്രകള്‍

പ്രധാമന്ത്രി നടത്തിയ 49 വിദേശയാത്രകള്‍

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2014 മെയ് മുതല്‍ 2019 ഫെബ്രുവരി 22 വരെയുള്ള കാലയളവില്‍ നരേന്ദ്രമോദി 49 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. വിദേശ യാത്രകള്‍ക്കായി പ്രധാനമന്ത്രി ഉപയോഗിച്ച ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കുള്ള ചെലവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകളുടെ ചെലവ് പ്രതിരോധ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും വിദേശയാത്രാ ചെലവുകള്‍ കാബിനറ്റ് മിനിസ്‌റ്റേഴ്‌സ് മെയ്ന്റനന്‍സ് ഓഫ് പിഎംസ് എയര്‍ക്രാഫ്റ്റ് അതര്‍ ചാര്‍ജസ് എന്ന ബജറ്റ് ഹെഡില്‍ നിന്നുമാണ് കണ്ടെത്തുന്നത്.

English summary

Narendra Modi and his council of ministers incurred an expenditure of Rs 393 crore on foreign and domestic travel

Narendra Modi and his council of ministers incurred an expenditure of Rs 393 crore on foreign and domestic travel
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X